സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ കോഴ്‌സുകൾ; നവംബർ ഒന്നു മുതൽ ക്ലാസുകൾ ഓൺലൈനായി

By Web TeamFirst Published Oct 23, 2020, 8:36 AM IST
Highlights

അക്കാഡമിയുടെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്ല്യാശ്ശേരി, മൂവാറ്റുപുഴ, കൊല്ലം എന്നീ ഉപകേന്ദ്രങ്ങളിലാണ് കോളേജ് വിദ്യാർഥികൾക്കുള്ള ത്രിവത്സര പരിശീലനം. നവംബർ ഒന്നു മുതൽ ക്ലാസുകൾ തുടങ്ങും.

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി കോളേജ് വിദ്യാർഥികൾക്കായി സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സും ഹൈസ്‌കൂൾ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ടാലന്റ് ഡവലപ്‌മെന്റ്/ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുകളും ആരംഭിക്കുന്നു.  കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഓൺലൈനായാണ് ക്ലാസുകൾ.

അക്കാഡമിയുടെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്ല്യാശ്ശേരി, മൂവാറ്റുപുഴ, കൊല്ലം എന്നീ ഉപകേന്ദ്രങ്ങളിലാണ് കോളേജ് വിദ്യാർഥികൾക്കുള്ള ത്രിവത്സര പരിശീലനം. നവംബർ ഒന്നു മുതൽ ക്ലാസുകൾ തുടങ്ങും. പൊതു അവധി ദിവസമൊഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെയാണ് ക്ലാസുകൾ.  ഒന്നാം വർഷത്തിൽ 13,900 രൂപയും (ഫീസ് - 10,000 രൂപ, ജി.എസ്.ടി - 1,800 രൂപ, കോഷൻ ഡെപ്പോസിറ്റ് - 2,000 രൂപ, സെസ്സ് - 100 രൂപ) രണ്ടും മൂന്നും വർഷങ്ങളിൽ 17,850 രൂപയും (ഫീസ് - 15,000 രൂപ, ജി.എസ്.ടി - 2,700 രൂപ, സെസ്സ് - 150 രൂപ) ആണ് ഫീസ്.

തിരുവനന്തപുരം മണ്ണന്തല അംബേദ്ക്കർ ഭവനിലെ സിവിൽ സർവീസ് അക്കാഡമിയിലും കാഞ്ഞങ്ങാട്, കല്ല്യാശ്ശേരി, കോഴിക്കോട്, പാലക്കാട്, ഐ.സി.എസ്.ആർ പൊന്നാനി, ആളൂർ, മൂവാറ്റുപുഴ, ചെങ്ങന്നൂർ, കോന്നി, കൊല്ലം ഉപകേന്ദ്രങ്ങളിലുമാണ്.  ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സും ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സർവീസ് ഫൗണ്ടേഷൻ കോഴ്‌സും നടത്തുക.  നവംബർ ഒന്ന് മുതൽ 2021 ഫെബ്രുവരി 15 വരെയാണ് കോഴ്‌സിന്റെ കാലാവധി.  അപേക്ഷാഫോം www.ccek.org, www.kscsa.org ൽ ലഭിക്കും.  

അപേക്ഷകൾ ഒക്‌ടോബർ 31 വരെ അതത് സെന്ററുകളിൽ നേരിട്ട് നൽകാം.  പ്രവേശന പരീക്ഷ ഇല്ല.  ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സിന് 3570 രൂപയും (ഫീസ്  3,000 രൂപയും ജി.എസ്.ടി  18 ശതമാനവും ഒരു ശതമാനം സെസ്സും) ഫൗണ്ടേഷൻ കോഴ്‌സിന് 5,950 രൂപയുമാണ് (ഫീസ്  5,000 രൂപയും ജി.എസ്.ടി  18 ശതമാനവും ഒരു ശതമാനം സെസ്സും)  ഫീസ്.  ഫീസ് 27 മുതൽ 31 വരെ ഓൺലൈനായി www.ccek.org, www.kscsa.org ൽ അടയ്ക്കാം.

കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം - 0471 2313065, 2311654, 8281098864, 8281098863, കല്ല്യാശ്ശേരി - 8281098875, കാഞ്ഞങ്ങാട് - 8281098876, കോഴിക്കോട് - 0495 2386400, 8281098870, പാലക്കാട് - 0491 2576100, 8281098869, പൊന്നാനി - 0494 2665489, 8281098868, ആളൂർ - 8281098874, മൂവാറ്റുപുഴ - 8281098873, ചെങ്ങന്നൂർ - 8281098871, കോന്നി - 8281098872, കൊല്ലം - 9446772334.

click me!