സി.എസ്.ഐ.ആര്‍ യു.ജി.സി നെറ്റ്: സെപ്റ്റംബർ 10 വരെ വീണ്ടും രജിസ്റ്റര്‍ ചെയ്യാന്‍ അവസരം

Web Desk   | Asianet News
Published : Aug 24, 2020, 09:33 AM IST
സി.എസ്.ഐ.ആര്‍ യു.ജി.സി നെറ്റ്: സെപ്റ്റംബർ 10 വരെ വീണ്ടും രജിസ്റ്റര്‍ ചെയ്യാന്‍ അവസരം

Synopsis

csirnet.nta.nic.in എന്ന വെബ്‌സൈറ്റ് വഴി സെപ്റ്റംബര്‍ 10-ന് വൈകീട്ട് 5 മണിവരെ അപേക്ഷിക്കാം


ദില്ലി: സയന്‍സ് വിഷയങ്ങളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസര്‍/ ജെ.ആര്‍.എഫ് യോഗ്യതാ പരീക്ഷയായ സി.എസ്.ഐ.ആര്‍ യു.ജി.സി നെറ്റിന് വീണ്ടും അപേക്ഷിക്കാന്‍ അവസരം. കോവിഡ് വ്യാപനത്തെത്തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കു വേണ്ടിയാണ് വീണ്ടും അവസരം നല്‍കുന്നതെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

csirnet.nta.nic.in എന്ന വെബ്‌സൈറ്റ് വഴി സെപ്റ്റംബര്‍ 10-ന് വൈകീട്ട് 5 മണിവരെ അപേക്ഷിക്കാം. നേരത്തെ അപേക്ഷ പൂര്‍ത്തിയാക്കാത്തവര്‍ക്കും ഇപ്പോള്‍ ഇതിനുള്ള സൗകര്യം ലഭ്യമാണ്.  സെപ്റ്റംബര്‍ 11 മുതല്‍ 17 വരെ അപേക്ഷയിലെ തെറ്റുതിരുത്താനുള്ള അവസരവും നല്‍കും. എന്നാല്‍ ഇതിനായി പ്രത്യേകം ഫീസടയ്ക്കേണ്ടിവരും.
 

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു