ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

Published : Feb 24, 2026, 02:35 PM IST
job vacancy

Synopsis

ഏതെങ്കിലും വിഷയത്തിൽ ബിരുദവും കമ്പ്യൂട്ടർ/ഐടി മേഖലയിൽ പ്രായോഗിക അറിവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

എറണാകുളം: വനിത ശിശു വികസന വകുപ്പിന്‍റെ ജില്ലാ സങ്കല്പ് - ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ പ്രോജക്റ്റിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എം.എം.വി.വൈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒരു വർഷക്കാലത്തെക്കാണ് നിയമനം. ഏതെങ്കിലും വിഷയത്തിൽ ബിരുദവും കമ്പ്യൂട്ടർ/ഐടി മേഖലയിൽ പ്രായോഗിക അറിവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

പ്രായപരിധി 40 വയസ്സ്. താൽപ്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. അവസാന തീയതി മാർച്ച് 10. വിലാസം: ജില്ലാ വനിത ശിശു വികസന ഓഫീസർ, ജില്ലാ വനിത ശിശു വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ, A3 ബ്ലോക്ക്, താഴത്തെ നില, കാക്കനാട്, 682030.​ഫോൺ: 0484-2952949.

 

PREV
Read more Articles on
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു