ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്; ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ അറിയാം

Published : Jul 17, 2025, 03:40 PM IST
Job vacancy

Synopsis

തിരുവനന്തപുരം ജില്ലാ പ്ലാനിംഗ് ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 

തിരുവനന്തപുരം: ജില്ലാ പ്ലാനിംഗ് ഓഫീസില്‍ പദ്ധതി പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഡാറ്റാ എന്‍ട്രി ജോലികള്‍ നിര്‍വഹിക്കുന്നതിനും ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പരമാവധി നാല് മാസത്തേക്കാണ് നിയമനം. 

യോഗ്യത: പ്ലസ്ടു, ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ആറ് മാസത്തില്‍ കുറയാതെയുള്ള ഡാറ്റാ എന്‍ട്രി കോഴ്‌സ് പാസ്സായിരിക്കണം. ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പിംഗ് പ്രാവീണ്യം ഉണ്ടായിരിക്കണം. അഡോബ് പേജ് മേക്കര്‍, ഡോക്യുമെന്ററി തയ്യാറാക്കിയിട്ടുള്ള പ്രവൃത്തിപരിചയം, ഡി.സി.എ/ ബി.എസ്.സി കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവ അഭികാമ്യം.

താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 21ന് വൈകീട്ട് 5ന് മുമ്പ് കളക്ടറേറ്റിലെ ജില്ലാ പ്ലാംനിംഗ് ഓഫീസുമായി ബന്ധപ്പെടുക. നേരിട്ടോ, തപാല്‍ വഴിയോ, ഇ-മെയില്‍ മുഖേനയോ അപേക്ഷിക്കാം. ഫോണ്‍: 0471- 2731317, ഇ-മെയിൽ: dpotvpm@gmail.com

PREV
Read more Articles on
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല