മെഡിക്കൽ കോളേജിൽ ഡാറ്റ മാനേജർ; യോഗ്യത ബിരുദം, ഡി.സി.എ; നിയമനം ഒരു വർഷത്തേക്ക്

Web Desk   | Asianet News
Published : Jun 26, 2021, 10:39 AM IST
മെഡിക്കൽ കോളേജിൽ ഡാറ്റ മാനേജർ; യോഗ്യത ബിരുദം, ഡി.സി.എ; നിയമനം ഒരു വർഷത്തേക്ക്

Synopsis

പ്രായം 36 വയസ്സിൽ താഴെയായിരിക്കണം. ബിരുദവും ഡി.സി.എ യുമാണ് യോഗ്യത. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന. 

തിരുവനന്തപുരം:  തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഡാറ്റാമാനേജർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പ്രായം 36 വയസ്സിൽ താഴെയായിരിക്കണം. ബിരുദവും ഡി.സി.എ യുമാണ് യോഗ്യത. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന. 12,000 രൂപയാണ് പ്രതിഫലം. ഒരു വർഷത്തേക്കാണ് നിയമനം. ജനനതീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (മൊബൈൽ നമ്പർ) സഹിതം അപേക്ഷകൾ 30ന് വൈകുന്നേരം മൂന്ന് മണിക്ക് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ നേരിട്ടോ നൽകണം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV
click me!

Recommended Stories

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ നിയമനം
എൽ.എൽ.എം; അന്തിമ വേക്കന്‍റ് സീറ്റ് അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു