നിർദ്ദിഷ്ഠ സമയത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലും ഡിസംബർ 23ന് പ്രസിദ്ധീകരിച്ച താൽക്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് ലഭിച്ച സാധുവായ പരാതികൾ പരിശോധിച്ച ശേഷമാണ് അലോട്ട്‌മെന്റ് നടത്തിയിട്ടുള്ളത്.
സംസ്ഥാനത്തിലെ വിവിധ സർക്കാർ സ്വാശ്രയ ലോ കോളേജുകളിലെ 2025 -26 ലെ എൽ.എൽ.എം. കോഴ്സ് പ്രവേശനത്തിനുള്ള അന്തിമ വേക്കന്റ് സീറ്റ് അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. നിർദ്ദിഷ്ഠ സമയത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലും ഡിസംബർ 23ന് പ്രസിദ്ധീകരിച്ച താൽക്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് ലഭിച്ച സാധുവായ പരാതികൾ പരിശോധിച്ച ശേഷമാണ് അലോട്ട്‌മെന്റ് നടത്തിയിട്ടുള്ളത്.
അലോട്ടമെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471 2332120, 2338487.
