സി.എച്ച്.മുഹമ്മദ് കോയ സ്‌കോളർഷിപ്പ്: അപേക്ഷ തീയതി നീട്ടി

By Web TeamFirst Published Dec 26, 2020, 9:59 AM IST
Highlights

ബിരുദക്കാർക്ക് 5,000 രൂപാ വീതവും, ബിരുദാനന്തര ബിരുദക്കാർക്ക് വിദ്യാർത്ഥിനികൾക്ക് 6,000 രൂപാ വീതവും, പ്രൊഫഷണൽ കോഴ്‌സുകാർക്ക് 7,000 രൂപാ വീതവും ഹോസ്റ്റൽ സ്റ്റൈപന്റ്  ഇനത്തിൽ 13,000 രൂപാ വീതവുമാണ് പ്രതിവർഷം സ്‌കോളർഷിപ്പ് നൽകുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലീം/ലത്തീൻ ക്രിസ്ത്യൻ/ പരിവർത്തിത ക്രിസ്ത്യൻ മത വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്ക് 2020-21 അദ്ധ്യയന വർഷത്തേയ്ക്ക്  ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏർപ്പെടുത്തിയ സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ ഹോസ്റ്റൽ സ്‌റ്റൈപന്റിനുള്ള (പുതിയത്) അപേക്ഷ തിയതി ഈ മാസം 27 വരെ നീട്ടി.  

ബിരുദക്കാർക്ക് 5,000 രൂപാ വീതവും, ബിരുദാനന്തര ബിരുദക്കാർക്ക് വിദ്യാർത്ഥിനികൾക്ക് 6,000 രൂപാ വീതവും, പ്രൊഫഷണൽ കോഴ്‌സുകാർക്ക് 7,000 രൂപാ വീതവും ഹോസ്റ്റൽ സ്റ്റൈപന്റ്  ഇനത്തിൽ 13,000 രൂപാ വീതവുമാണ് പ്രതിവർഷം സ്‌കോളർഷിപ്പ് നൽകുന്നത്.  ഒരു വിദ്യാർത്ഥിനിക്ക് സ്‌കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന്  അപേക്ഷിക്കാം. ആദ്യ വർഷങ്ങളിൽ അപേക്ഷിക്കാൻ കഴിയാതെ പോയവർക്കും ഇപ്പോൾ പഠിക്കുന്ന വർഷത്തേയ്ക്ക് അപേക്ഷിക്കാം. അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിരിക്കണം. 

കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥിനികളെ തിരഞ്ഞെടുക്കുക.  കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത് (ബി.പി.എൽ കാർക്ക് മുൻഗണന). അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.  www.minoritywelfare.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2302090, 2300524.

click me!