കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകൾ, ഡിഗ്രി- പിജി കോഴ്‌സുകൾ: അപേക്ഷാ തിയതി നീട്ടി

By Web TeamFirst Published May 29, 2021, 11:40 AM IST
Highlights

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും ഫീസടക്കുന്നതിനും ജൂണ്‍ 10 വരെ സമയം അനുവദിച്ചു. പ്രവേശന വിജ്ഞാപനം, പരീക്ഷാ സമയക്രമം തുടങ്ങിയ വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പുകള്‍, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവയിലെ ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും ഫീസടക്കുന്നതിനും ജൂണ്‍ 10 വരെ സമയം അനുവദിച്ചു. പ്രവേശന വിജ്ഞാപനം, പരീക്ഷാ സമയക്രമം തുടങ്ങിയ വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0494 2407016, 2407017

പരീക്ഷാ അപേക്ഷ – അവസാന തീയതി നീട്ടി
കോവിഡ് വ്യാപനം നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സർവകലാശാലയുടെ വിവിധ പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!