Diploma Application : ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍ ഡിപ്ലോമ; അപേക്ഷ തീയതി ഫെബ്രുവരി 15 വരെ നീട്ടി

Web Desk   | Asianet News
Published : Feb 02, 2022, 10:41 AM IST
Diploma Application : ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍ ഡിപ്ലോമ; അപേക്ഷ തീയതി ഫെബ്രുവരി 15 വരെ നീട്ടി

Synopsis

ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍ ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ (State Resource Centre) ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനില്‍ നടത്തുന്ന (Life Skilled Education Diploma) ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍ ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. ഡിഗ്രി പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തുന്നത്. അപേക്ഷാഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും.  വിലാസം: സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33.    കൂടുതല്‍ വിവരങ്ങള്‍ക്ക്  സ്റ്റഡി സെന്ററുമായി ബന്ധപ്പെടാവുന്നതാണെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍-  0471 2325101, 2325102. വെബ്‌സൈറ്റ്- www.srccc.in. 

ODEPC : ഒഡെപെക് മുഖേന ഒമാനിലെ സി ബി എസ് ഇ സ്കൂളിലേക്ക് അധ്യാപകർ; ഫെബ്രുവരി 10നകം അപേക്ഷ

പൊലീസ് സ്റ്റേഷനില്‍ പഠനമുറി;​ ഗ്രാമത്തിലെ പാവപ്പെട്ട കുട്ടികൾക്ക് അധ്യാപകനായി പൊലീസ് ഉദ്യോ​ഗസ്ഥനും
 

 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു