കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ മൈനോറിറ്റി പ്രീമെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 5 ദിവസം കൂടി നീട്ടി

Web Desk   | Asianet News
Published : Jan 17, 2021, 10:55 AM IST
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ മൈനോറിറ്റി പ്രീമെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 5 ദിവസം കൂടി നീട്ടി

Synopsis

 അപേക്ഷകൾ സമർപ്പിക്കാൻ അഞ്ചു ദിവസം കൂടിയാണ് വിദ്യാർത്ഥികൾക്ക് അവസരം നൽകിയിരിക്കുന്നത്.

തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ മൈനോറിറ്റി പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. ഇന്നലെയായിരുന്നു അപേക്ഷ സമർപ്പിക്കാനും സ്കൂൾ അധികൃതർക്ക് ഇത് പരിശോധിച്ചു വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാനും നിശ്ചയിച്ചിരുന്ന അവസാന സമയം. അപേക്ഷകൾ സമർപ്പിക്കാൻ അഞ്ചു ദിവസം കൂടിയാണ് വിദ്യാർത്ഥികൾക്ക് അവസരം നൽകിയിരിക്കുന്നത്.

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ വിദ്യാര്ഥികൾക്കിടയിലും അധ്യാപകർക്കിടയിലും ആശങ്കക്ക് വഴിവെച്ചിരുന്നു. ഒരേ സമയം ആയിരകണക്കിന് ആളുകൾ ഒന്നിച്ച് സൈറ്റ് ഉപയോഗിക്കാൻ തുടങ്ങിയതോടെ വെബ്സൈറ്റും പണിമുടക്കിയിരുന്നു. ഇതും ആശങ്കൾക്കു വഴി വെച്ചു. സ്കൂൾ അധികൃതർക്ക് വിദ്യാർത്ഥികളുടെ അപേക്ഷകൾ പരിശോധിച്ച ശേഷം അപ്‌ലോഡ് ചെയ്യാൻ ഫെബ്രുവരി 5 വരെയും സമയം അനുവദിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു