KEAM 2021 : നീറ്റ് പരീക്ഷ ഫലം ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട സമയപരിധി നവംബർ 30 വരെ നീട്ടി

Web Desk   | Asianet News
Published : Nov 27, 2021, 05:19 PM ISTUpdated : Nov 27, 2021, 05:59 PM IST
KEAM 2021 : നീറ്റ് പരീക്ഷ ഫലം ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട സമയപരിധി നവംബർ 30 വരെ നീട്ടി

Synopsis

നിശ്ചിത സമയത്തിനകം നീറ്റ് പരീക്ഷഫലം പ്രവേശന പരീക്ഷ കമ്മീഷണർക്ക് ഓൺലൈനായി സമർപ്പിക്കാത്ത അപേക്ഷകരെ 2021 ലെ മെഡിക്കൽ കോഴ്സുകളിലേക്കും അനുബന്ധ കോഴ്സുകളിലേക്കുമുള്ള റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുത്തുന്നതല്ല.

തിരുവനന്തപുരം: 2021-22 അധ്യയന വർഷം കേരളത്തിലെ എംബിബിസ്, ബിഡിഎസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ,യൂനാനി എന്നീ മെഡിക്കൽ കോഴ്സുകളിലേക്കും അ​ഗ്രികൾച്ചർ (Bsc. (hon) Agri) ഫോറസ്ട്രി [BSc (Hons) Forestry], വെറ്റിനറി  [BVSc & AH], ഫിഷറീസ്  [BFSc] , ബിഎസ് സി കോഓപ്പറേഷൻ ആന്റ് ബാങ്കിം​ഗ് (BSc (Hons) Co-operation & Banking). ബി എസ് സി ക്ലൈമറ്റ് ചേഞ്ച് ആന്റ് എൻവയോൺമെന്റൽ സയൻസ് (B.Sc ( Hons). Climate Change & Environmental Sceince), ബി ടെക് ബയോടെക്നോളജി (B.Tech Biotechnology(under KAU) എന്നീ അനുബന്ധ കോഴ്സുകളിലേക്കും പ്രവേശന പരീക്ഷ കമ്മീഷണർ നടത്തുന്ന പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നതിലേക്ക് വിദ്യാർത്ഥികൾ അവരുടെ നീറ്റ് യുജി 2021 പരീക്ഷ ഫലം പ്രവേശന പരീക്ഷ കമ്മീഷണർക്ക് ഓൺലൈനായി സമർപ്പിക്കേണ്ട തീയതി 30-11-2021 വൈകിട്ട് 5 മണി വരെ ദീർഘിപ്പിച്ചു. 

നിശ്ചിത സമയത്തിനകം നീറ്റ് പരീക്ഷഫലം പ്രവേശന പരീക്ഷ കമ്മീഷണർക്ക് ഓൺലൈനായി സമർപ്പിക്കാത്ത അപേക്ഷകരെ 2021 ലെ മെഡിക്കൽ കോഴ്സുകളിലേക്കും അനുബന്ധ കോഴ്സുകളിലേക്കുമുള്ള റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുത്തുന്നതല്ല. മേൽപ്പറഞ്ഞ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നീറ്റ് പരീക്ഷ ഫലം സമർപ്പിക്കുന്നതിന് ഇനിയൊരവസരം അനുവദിക്കുന്നതല്ല. തപാൽ വഴിയോ നേരിട്ടോ സമർപ്പിക്കുന്ന രേഖകളോ അപേക്ഷകളോ യാതൊരു കാരണവശാവും പരി​ഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റിലെ www.cee.kerala.gov.in പ്രൊസ്പെക്ടസും വിശദമായ വിജ്ഞാപനവും  കാണുക. ഹെൽപ് ലൈൻ 0471 2525300

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു