Scholarship : സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്: തീയതി ജനുവരി 31 ലേക്ക് നീട്ടി

By Web TeamFirst Published Jan 26, 2022, 8:55 AM IST
Highlights

 2021-22 അദ്ധ്യയന വർഷത്തേക്ക് സി.എച്ച്. മുഹമ്മദ് സ്‌കോളർഷിപ്പ്/ഹോസ്റ്റൽ സ്‌റ്റൈപന്റിനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. 

തിരുവനന്തപുരം: സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ (Students) വിദ്യാർഥിനികൾക്ക് ജനസംഖ്യാനുപാതികമായി 2021-22 അദ്ധ്യയന വർഷത്തേക്ക് (CH Mohammed Koya Scholarship) സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ഹോസ്റ്റൽ സ്‌റ്റൈപന്റിനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. അപേക്ഷകൾ 31 വരെ സ്വീകരിക്കും. www.minoritywelfare.kerala.gov.in വഴി ഓൺലൈനിൽ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: 0471 2300524.

കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാവുന്നതാണ്. കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർഥിനികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. 
 

click me!