ജെ ഡി സി പ്രാഥമിക ലിസ്റ്റ്: ആക്ഷേപം ഉന്നയിക്കാനുള്ള തിയതി മെയ് 24 വരെ നീട്ടി

Published : May 17, 2021, 11:52 AM IST
ജെ ഡി സി പ്രാഥമിക ലിസ്റ്റ്: ആക്ഷേപം ഉന്നയിക്കാനുള്ള തിയതി മെയ് 24 വരെ നീട്ടി

Synopsis

ജെ ഡി സി പ്രവേശനം സംബന്ധിച്ച പ്രാഥമിക ലിസ്റ്റ് സംസ്ഥാന സഹകരണ യൂണിയന്റെ  www.scu.kerala.gov.in  എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. 

തിരുവനന്തപുരം: ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ  2021-22 വർഷത്തെ ജെ ഡി സി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രസിദ്ധപ്പെടുത്തിയ പ്രാഥമിക ലിസ്റ്റിൻമേൽ ആക്ഷേപം ഉന്നയിക്കാനുള്ള തിയതി നീട്ടി. ഈ മാസം 24 (24-05-2021) അഞ്ചു മണിവരെ പരാതികൾ സ്വീകരിക്കുന്നതാണ്. ജനറൽ വിഭാഗം വിദ്യാർത്ഥികൾ അതാത് കോളേജ്- സെന്ററുകളിലും സഹകരണ സംഘം ജീവനക്കാർക്ക് അഡീഷണൽ രജിസ്ട്രാർ- സെക്രട്ടറി, സംസ്ഥാന സഹകരണ യൂണിയൻ, തിരുവനന്തപുരം എന്ന വിലാസത്തിലും പരാതി സമർപ്പിക്കാവുന്നതാണ്. ജെ ഡി സി പ്രവേശനം സംബന്ധിച്ച പ്രാഥമിക ലിസ്റ്റ് സംസ്ഥാന സഹകരണ യൂണിയന്റെ  www.scu.kerala.gov.in  എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അന്തിമ ലിസ്റ്റ് ഈ മാസം 29ന് പ്രസിദ്ധീകരിക്കും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

10 വർഷം ആയിരം കോടിയിലേറെ ചിലവ്, ഒടുവിൽ ദി പ്രൈമറി സ്കൂൾ പൂട്ടി പ്രിസില്ല ചാൻ, ബാധിക്കുക 500ലേറെ വിദ്യാർത്ഥികളെ
ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെ