സംസ്കൃത സർവ്വകലാശാലയിൽ ബിരുദ പ്രവേശനം: അവസാന തീയതി സെപ്തംബർ 23

Published : Sep 22, 2022, 03:14 PM ISTUpdated : Sep 22, 2022, 03:16 PM IST
സംസ്കൃത സർവ്വകലാശാലയിൽ ബിരുദ പ്രവേശനം: അവസാന തീയതി സെപ്തംബർ 23

Synopsis

വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട തീയതി 23.09.2022, 5 pm വരെ ദീർഘിപ്പിച്ചിരിക്കുന്നു. 

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും, പ്രാദേശിക കേന്ദ്രങ്ങളിലും 2022-23 അദ്ധ്യയന വർഷത്തിലെ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് ഹയർ സെക്കന്ററി 'സേ' പരീക്ഷ പാസ്സായ വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട തീയതി 23.09.2022, 5 pm വരെ ദീർഘിപ്പിച്ചിരിക്കുന്നു. വിശദവിവരങ്ങൾക്ക് സർവ്വകലാശാല വെബ്സൈറ്റ് സന്ദർശിക്കുക www.ssus.ac.in.

സര്‍ട്ടിഫിക്കറ്റ് ഇന്‍ സേഫ്റ്റി  ഓഫീസര്‍  ട്രെയിനിംഗ് പ്രോഗ്രാം; തീയതി നീട്ടി 
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലൈ സെഷനില്‍ നടത്തുന്ന മര്‍ട്ടിഫിക്കറ്റ് ഇന്‍ സേഫ്റ്റി ഓഫീസര്‍ ട്രെയിനിംഗ്  പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുളള തീയതി ദീര്‍ഘിപ്പിച്ചു. ഒരു മാസം ദൈര്‍ഘ്യമുളള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുളള അടിസ്ഥാന യോഗ്യത പത്താം ക്ലാസ് അഥവാ തത്തുല്യം. ശനി/ഞായര്‍/പൊതു അവധി ദിവസങ്ങളിലാകും ക്ലാസുകള്‍ സംഘടിപ്പിക്കുക. ഇന്റേണ്‍ഷിപ്പിലും, പ്രോജക്ട് വര്‍ക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. വിശദാംശങ്ങള്‍ www.srccc.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. 18 വയസിനു മേല്‍ പ്രായമുളള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇനി പറയുന്ന സ്റ്റഡി സെന്റുമായി ബന്ധപ്പെടുക കോഴിക്കോട് ' 9020920920, തിരുവനന്തപുരം 8590920920, കൊല്ലം 8593804080, പത്തനംതിട്ട 9539623456, കോട്ടയം 9387920920, ആലപ്പുഴ 9388920920, എറണാകുളം 9387920920, തൃശൂര്‍  6282959570, പാലക്കാട് 9645920920, മലപ്പുറം 8086920920, കാലിക്കറ്റ് ആന്റ് വയനാട് 9020920920, കണ്ണൂര്‍ 9539823456.

'രാവിലെ നല്ല സമയം'; സ്കൂൾ പഠന സമയക്രമത്തിൽ മാറ്റത്തിന് ശുപാർശ, ഖാദർ കമ്മിറ്റി റിപ്പോർട്ട് സമ‍‍‍ര്‍പ്പിച്ചു

സ്റ്റാഫ് നഴ്‌സ് താത്കാലിക നിയമനം
എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്‌സ് (നഴ്‌സിംഗ് ഓഫീസര്‍) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബിഎസ്സി നഴ്സിംഗ്/ജിഎന്‍എം, സിടിവിഎസ് ഒടി/ഐസിയുവില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയവും സാധുവായ നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനും. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍  ഫോണ്‍/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്‌കാന്‍ ചെയ്തു ghekmhr@gmail.com ഇ-മെയിലേക്ക് അയക്കണം. കൂടാതെ  സെപ്റ്റംബര്‍ 24-ന് രാവിലെ 11-ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടത്തും. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും ബയോഡാറ്റയും ഹാജരാക്കണം.
 

PREV
click me!

Recommended Stories

യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
വിദ്യാര്‍ഥികള്‍ക്ക് ഗൂഗിളിൽ ഗവേഷണം ചെയ്യാം; യോഗ്യത, രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി എന്നിവയറിയാം