കൊവിഡ്: ഓൺലൈൻ ക്ലാസുകൾ ഡൽഹി സർവകലാശാല നിർത്തിവച്ചു

Web Desk   | Asianet News
Published : May 05, 2021, 04:18 PM IST
കൊവിഡ്: ഓൺലൈൻ ക്ലാസുകൾ ഡൽഹി സർവകലാശാല നിർത്തിവച്ചു

Synopsis

അഫിലിയേറ്റഡ് കോളജുകളിലെതടക്കം എല്ലാ ഓൺലൈൻ ക്ലാസുകളും താൽക്കാലികമായി നിർത്തിവച്ചു. 

ന്യൂഡൽഹി: കൊവിഡ് വ്യാപനം ഭയാനകമായതിനെ തുടർന്ന് ഡൽഹി സർവകലാശാല മെയ്‌ 16വരെയുള്ള ഓൺലൈൻ ക്ലാസുകൾ നിർത്തിവച്ചു. കോവിഡ് കേസുകൾ കൂടുതൽ ഏറിയ സാഹചര്യത്തിലാണിത്. മെയ് 16 വരെയുള്ള എല്ലാ ഓൺലൈൻ ക്ലാസുകളും പിൻവലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അഫിലിയേറ്റഡ് കോളജുകളിലെതടക്കം എല്ലാ ഓൺലൈൻ ക്ലാസുകളും താൽക്കാലികമായി നിർത്തിവച്ചു. അവസാന വർഷ വിദ്യാർത്ഥികൾക്കുള്ള പരീക്ഷകളും മാറ്റിവച്ചു. ജൂൺ 1 മുതൽ പരീക്ഷകൾ നടത്തുമെന്ന് സർവകലാശാല അറിയിച്ചു.

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു