നൈറ്റ് വാച്ച്മാൻ ഡെപ്യൂട്ടേഷൻ നിയമനം; 18 ന് മുമ്പായി അപേക്ഷ നൽകണം

Web Desk   | Asianet News
Published : Jan 12, 2021, 09:53 AM IST
നൈറ്റ് വാച്ച്മാൻ ഡെപ്യൂട്ടേഷൻ നിയമനം; 18 ന് മുമ്പായി അപേക്ഷ നൽകണം

Synopsis

 പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തും. ശമ്പള സ്‌കെയിൽ 16500-35700 രൂപ. 


തിരുവനന്തപുരം: തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ നൈറ്റ് വാച്ച്മാൻ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ സർവ്വീസിലോ, സ്വയംഭരണ സ്ഥാപനങ്ങളിലോ നൈറ്റ് വാച്ച്മാൻ/സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തും. ശമ്പള സ്‌കെയിൽ 16500-35700 രൂപ. 

താത്പര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രൊഫോർമയും ബയോഡേറ്റയും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ എൻ.ഒ.സിയും ഉൾപ്പെടെ മേലധികാരികൾ മുഖേന 18ന് മുമ്പായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, അഞ്ചാംനില, ശാന്തിനഗർ, തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു