സംസ്ഥാന ഔഷധസസ്യ ബോർഡിൽ ക്ലർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം

Published : Jan 21, 2026, 02:17 PM IST
apply now

Synopsis

പ്ലസ് ടു യോഗ്യതയും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും ഉണ്ടായിരിക്കണം. ജനുവരി 31ന് 5 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.

തൃശൂർ: സംസ്ഥാന ഔഷധസസ്യ ബോർഡിൽ ക്ലർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യാൻ സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന താൽപര്യമുള്ള ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും ഉണ്ടായിരിക്കണം. 

ഓഫീസ് മേലധികാരിയുടെ നിരാക്ഷേപപത്രം സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ബോർഡ്, ഷൊർണ്ണൂർ റോഡ്, തിരുവമ്പാടി പോസ്റ്റ്, തൃശൂർ - 680022 എന്ന വിലാസത്തിൽ ജനുവരി 31ന് 5 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.

 

PREV
Read more Articles on
click me!

Recommended Stories

കമ്പ്യൂട്ടർ ആന്‍റ് ഡിറ്റിപി ഓപ്പറേഷൻ കോഴ്സിലേയ്‌ക്ക് അപേക്ഷ ക്ഷണിച്ചു
60+ കമ്പനികൾ, 5000ത്തോളം ഒഴിവുകൾ! ഇത്തവണ ജോലി ഉറപ്പാണ്; 31-ന് മെ​ഗാ തൊഴിൽമേള