60+ കമ്പനികൾ, 5000ത്തോളം ഒഴിവുകൾ! ഇത്തവണ ജോലി ഉറപ്പാണ്; 31-ന് മെ​ഗാ തൊഴിൽമേള

Published : Jan 21, 2026, 10:52 AM IST
job fair

Synopsis

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 'നിയുക്തി മെഗാ തൊഴിൽമേള 2025-26' ഈ മാസം 31ന് പാപ്പനംകോട് ശ്രീ ചിത്ര തിരുനാൾ കോളേജിൽ നടക്കും. 

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മേഖലയുടെ ‘നിയുക്തി മെഗാ തൊഴിൽമേള 2025-26’ പാപ്പനംകോട് ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങിൽ 31ന് നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകരെയും ഉദ്യോഗാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് തൊഴിൽമേള നടത്തുന്നത്.

തൊഴിൽ മേളയിൽ ഐ ടി, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാനേജ്‌മെന്റ്‌, ടെക്നിക്കൽ, മാർക്കറ്റിംഗ് രംഗങ്ങളിലുള്ള 60ൽ പരം തൊഴിൽദായകർ പങ്കെടുക്കും. 10, +2, ബിരുദം, ഐടിഐ, ഡിപ്ലോമ, ബി.ടെക്ക്, നഴ്സിംഗ്, പാരാമെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം യോഗ്യതയുള്ളവർക്കായി അയ്യായിരത്തോളം ഒഴിവുകളുണ്ട്. https://privatejobs.employment.kerala.gov.in/ ൽ തൊഴിൽദായകർക്കും ഉദ്യോഗാർഥികൾക്കും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 8921916220 (തിരുവനന്തപുരം), 8304852968 (കൊല്ലം), 8304057735 (ആലപ്പുഴ), 9496443878 (പത്തനംതിട്ട).

PREV
Read more Articles on
click me!

Recommended Stories

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്‌സുകളിലേയ്ക്ക് സ്‌പോട്ട് അലോട്ട്‌മെന്റ്; വിശദവിവരങ്ങൾ
കണക്ട് ടു വർക്ക് പദ്ധതിയിൽ വൻ മാറ്റം; കുടുംബ വാർഷിക വരുമാന പരിധി 5 ലക്ഷമാക്കി ഉയർത്തി