സ്‌പോർട്‌സ് കൗൺസിലിൽ ഡെപ്യൂട്ടേഷൻ നിയമനം

Web Desk   | Asianet News
Published : Jun 17, 2020, 04:13 PM IST
സ്‌പോർട്‌സ് കൗൺസിലിൽ ഡെപ്യൂട്ടേഷൻ നിയമനം

Synopsis

അപേക്ഷകൾ ജൂൺ 20ന് വൈകുന്നേരം നാല് മണിവരെ 

തിരുവനന്തപുരം: തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ എൽ.ഡി.സി/യു.ഡി.സി തസ്തികകളിൽ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു. രണ്ടു വീതം ഒഴിവുകളുണ്ട്. എൽ.ഡി.സി/യു.ഡി.സി തസ്തികകളിൽ അപേക്ഷിക്കുന്നവർക്ക് അതേ വിഭാഗത്തിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം വേണം. 

താൽപ്പര്യമുളള ഉദ്യോഗാർത്ഥികൾ മേലധികാരികളുടെ സമ്മതപത്രവും, കെ.എസ്.ആർ (ഭാഗം 1) ചട്ടം 144 പ്രകാരമുളള സ്റ്റേറ്റ്‌മെന്റുമായി അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ ജൂൺ 20ന് വൈകുന്നേരം നാല് മണിവരെ സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, സ്റ്റാച്യൂ, തിരുവനന്തപുരം - 695001 എന്ന വിലാസത്തിലും  keralasportscouncil.gmail.com ലും സ്വീകരിക്കും.
 

PREV
click me!

Recommended Stories

ഗൊയ്ഥെ-സെന്‍ട്രം നടത്തുന്ന ജര്‍മ്മന്‍ എ1 ലെവല്‍ കോഴ്സ്; ഇപ്പോള്‍ അപേക്ഷിക്കാം
ലക്ഷ്യം ജര്‍മ്മനിയിലും കേരളത്തിലുമായി 300ഓളം സ്റ്റാര്‍ട്ടപ്പുകള്‍; കെഎസ്‌യുഎം ജര്‍മ്മനിയുമായി കൈകോര്‍ക്കുന്നു