വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷൻ ഒഴിവുകളിലേക്ക് നിയമനം

Web Desk   | Asianet News
Published : Oct 09, 2021, 07:33 PM IST
വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷൻ ഒഴിവുകളിലേക്ക് നിയമനം

Synopsis

 ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (27,900-63,700) ഒരു ഒഴിവ്, ക്ലാർക്ക് (26,500-60,700) രണ്ട് ഒഴിവ്  എന്നിവയിലേക്ക് നിയമനം നടത്തുന്നു. 

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (27,900-63,700) ഒരു ഒഴിവ്, ക്ലാർക്ക് (26,500-60,700) രണ്ട് ഒഴിവ്  എന്നിവയിലേക്ക് നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള പ്രൊഫോർമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖാന്തരം അപേക്ഷിക്കണം. അപേക്ഷകൾ 30ന് വൈകിട്ട് 5ന് മുമ്പായി ലഭ്യമാക്കണം. വിലാസം: കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആജ്ഞനേയ, റ്റി.സി 9/1023 (1), ഗ്രൗണ്ട് ഫ്‌ളോർ, ശാസ്തമംഗലം, തിരുവനന്തപുരം-695010, ഫോൺ: 0471-2720977.

തിരുവനന്തപുരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ട്രൈബ്യൂണലിന്റെ ഓഫീസിൽ നിലവിൽ ഒഴിവുള്ള ക്ലർക്ക്, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ തത്തുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ഫോറം 144 കെ.എസ്.ആർ പാർട്ട്-1, നിരാക്ഷേപ സർട്ടിഫിക്കറ്റ് എന്നിവ സഹിതം മേലധികാരി മുഖേന സെക്രട്ടറി, ട്രൈബ്യൂണൽ ഫോർ ലോക്കൽ സെൽഫ് ഗവൺമെന്റ് ഇൻസ്റ്റിറ്റിയൂഷൻസ്, ശ്രീമൂലം ബിൽഡിംഗ്‌സ്, കോടതി സമുച്ചയം, വഞ്ചിയൂർ, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ നവംബർ 15ന് മുൻപ് അപേക്ഷിക്കണം.
 

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു