ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കണോ? ഡിപ്ലോമ കോഴ്‌സ് പ്രവേശന നടപടികളെക്കുറിച്ച് അറിയാം

Published : Sep 03, 2022, 08:05 PM IST
ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കണോ? ഡിപ്ലോമ കോഴ്‌സ് പ്രവേശന നടപടികളെക്കുറിച്ച് അറിയാം

Synopsis

2022-23 അധ്യയന വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി നാല് വര്‍ഷ ഡിപ്ലോമ കോഴ്‌സ് പ്രവേശന നടപടികള്‍ സെപ്റ്റംബർ മൂന്നു മുതൽ ആരംഭിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മൂന്നാര്‍ കേറ്ററിംഗ് കോളേജിലെ 2022-23 അധ്യയന വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി നാല് വര്‍ഷ ഡിപ്ലോമ കോഴ്‌സ് പ്രവേശന നടപടികള്‍ സെപ്റ്റംബർ മൂന്നു മുതൽ ആരംഭിക്കും. എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി മറ്റ് തുല്യ പരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയവര്‍ക്ക് www.polyadmission.org/dhm മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പൊതു വിഭാഗങ്ങള്‍ക്ക്  200 രൂപയും, പട്ടിക ജാതി /പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക്  100 രൂപയുമാണ് അപേക്ഷാ ഫീസ്.   യോഗ്യത നേടുന്നതിന് രണ്ടില്‍ കൂടുതല്‍ തവണ അവസരങ്ങള്‍ വിനിയോഗിച്ചവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. സെപ്റ്റംബർ 30 വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്പക്ടസില്‍ ലഭിക്കും.

അസാപ്പിന്റെ ഹെല്‍ത്ത് കെയര്‍ ഫീല്‍ഡ് കോഴ്‌സുകളിലേക്ക് ആറു വരെ അപേക്ഷിക്കാം
കേരളാ സര്‍ക്കാർ സ്ഥാപനമായ അസാപ് നടത്തുന്ന എന്‍ സി വി ഇ ടി (NCVET) അംഗീകൃത കോഴ്‌സുകളായ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ചൈല്‍ഡ് കെയര്‍ എയ്ഡ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ചൈല്‍ഡ് ഹെല്‍ത്ത് അസിസ്റ്റന്റ് എന്നിവയിലേക്ക് സെപ്റ്റംബർ ആറുവരെ അപേക്ഷിക്കാം. പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള കോഴ്‌സുകൾ തിരുവനന്തപുരം നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയില്‍ ആയിരിക്കും നടത്തുന്നത്.  കൂടുതല്‍ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471-2324396, 2560327.

തൊഴിലധിഷ്ഠിത കംമ്പ്യൂട്ടർ കോഴ്‌സ്
എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന Data Entry and Office Automation (Eng & Mal) കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് www.lbscentre.kerala.gov.in ൽ സെപ്റ്റംബർ 11 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.

 


 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു