ആദ്യശ്രമത്തില്‍ തന്നെ ഒന്നാം റാങ്ക്! കീം പരീക്ഷയില്‍ ഒന്നാമനായി വിജയത്തിളക്കത്തില്‍ ദേവാനന്ദ്

Published : Jul 11, 2024, 10:24 PM IST
ആദ്യശ്രമത്തില്‍ തന്നെ ഒന്നാം റാങ്ക്! കീം പരീക്ഷയില്‍ ഒന്നാമനായി വിജയത്തിളക്കത്തില്‍ ദേവാനന്ദ്

Synopsis

മകന് നല്ല റാങ്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും മാതാപിതാക്കൾ പ്രതികരിച്ചു. 

ആലപ്പുഴ: ആദ്യശ്രമത്തിൽ തന്നെ കീം പരീക്ഷയിൽ ഒന്നാം റാങ്ക് നേടാനായതിന്റെ സന്തോഷത്തിലാണ് ആലപ്പുഴ തിരുമല സ്വദേശി ദേവാനന്ദ്. ഐഐടി ഖര​ഗ്പൂരിൽ മെക്കാനിക്കൽ എഞ്ചിനീയറിം​ഗിൽ പ്രവേശനം നേടാനാണ് ദേവാനന്ദിന്റെ തീരുമാനം. നല്ല മാർക്കുണ്ടായിരുന്നു. അപ്പോൾ ടോപ് ടെന്നിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒന്നാം റാങ്ക് കിട്ടിയതിൽ സന്തോഷമെന്നും ദേവാനന്ദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

എഞ്ചിനീയറിം​ഗ് എൻട്രൻസ് ലക്ഷ്യമാക്കിയായിരുന്നു പഠനം. ബേസ് ക്ലിയറാക്കി പോകുക എന്നതായിരുന്നു പഠനരീതി. എക്സാംസ് എഴുതുക. മുൻവർഷത്തെ ചോദ്യങ്ങൾ‌ ചെയ്യുക എന്നിങ്ങനെയായിരുന്നു പിന്തുടർന്ന പഠനരീതിയെന്നും ദേവാനന്ദ് വ്യക്തമാക്കി. പത്താം ക്ലാസ് മുതലാണ് എഞ്ചിനീയറിം​ഗ് സ്വപ്നം ആരംഭിച്ചതെന്നും ദേവാനന്ദ് പറഞ്ഞു. മകന് നല്ല റാങ്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും മാതാപിതാക്കൾ പ്രതികരിച്ചു. 

<  

 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു