18-നും 30-നും ഇടയിൽ പ്രായമുള്ള, മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും നൈപുണ്യ വികസന കോഴ്‌സുകൾ പഠിക്കുന്നവർക്കും പ്രതിമാസം 1,000 രൂപ സ്കോളർഷിപ്പ് ലഭിക്കും.
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ സ്ഥിരതാമസക്കാരായിട്ടുള്ള 18 നും 30 നും ഇടയിൽ പ്രായമുള്ള, മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും നൈപുണ്യ വികസന കോഴ്‌സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപയോ അതിൽ താഴെയോ ഉള്ളവർക്ക് 1,000 രൂപ വീതം ഒരു വർഷത്തേയ്ക്ക് സ്കോളർഷിപ്പ് നൽകും. അപേക്ഷകൾ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന സമർപ്പിക്കാവുന്നതാണ്.
കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവ വിതരണം ചെയ്യുന്ന സ്കോളർഷിപ്പ് ലഭിക്കുന്നവരെയോ മറ്റു തരത്തിലുള്ള സാമൂഹ്യ ക്ഷേമ പെൻഷനുകൾ ലഭിക്കുന്നവരെയോ ഇതിലേയ്ക്ക് പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് കുന്നത്തുനാട് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുമായി നേരിട്ടോ 0484-2594623,0484-2422458 എന്ന നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.


