Kerala PSC| ഡിജിറ്റൽ ലോകത്ത് പുതിയ നാഴികക്കല്ലുമായി കേരള പിഎസ്‍സി; ഡിജിലോക്കർ വഴി സർട്ടിഫിക്കറ്റ് പരിശോധന

Web Desk   | Asianet News
Published : Nov 12, 2021, 01:28 PM IST
Kerala PSC| ഡിജിറ്റൽ ലോകത്ത് പുതിയ നാഴികക്കല്ലുമായി കേരള പിഎസ്‍സി; ഡിജിലോക്കർ വഴി സർട്ടിഫിക്കറ്റ് പരിശോധന

Synopsis

 കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ സ്റ്റേറ്റ് ഇ-ഗവേണൻസ് മിഷൻ ടീം, നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് കേരള പി.എസ്.സി.ക്ക് ഡിജിറ്റൽ ലോകത്ത് പുതിയ നാഴികക്കല്ല് സൃഷ്ടിക്കാനായത്.

തിരുവനന്തപുരം: ഡിജിലോക്കർ (DigiLocker) സംവിധാനം ഉപയോഗിച്ച് സർട്ടിഫിക്കറ്റുകളുടെ (Certificate Verification)  ആധികാരികത ഉറപ്പു വരുത്തി പ്രമാണപരിശോധന നിർവ്വഹിക്കുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം പി.എസ്.സി. (Kerala PSC) ആസ്ഥാന ഓഫീസിൽ ചെയർമാൻ അഡ്വ. എം.കെ. സക്കീർ നിർവ്വഹിച്ചു. കണ്ണൂർ ജില്ലയിലെ ഒരു ഉദ്യോഗാർത്ഥിയുടെ സി.ടി.ഇ.ടി (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) സർട്ടിഫിക്കറ്റ് ഡിജിലോക്കർ വഴി അപ്ലോഡ് ചെയ്ത് വെരിഫിക്കേഷൻ നടത്തിയാണ് പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ സ്റ്റേറ്റ് ഇ-ഗവേണൻസ് മിഷൻ ടീം, നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് കേരള പി.എസ്.സി.ക്ക് ഡിജിറ്റൽ ലോകത്ത് പുതിയ നാഴികക്കല്ല് സൃഷ്ടിക്കാനായത്.

വിവിധ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ ഡോക്യുമെന്റായി ഡിജിലോക്കറിൽ നിക്ഷേപിക്കുകയും ആയത് പരിശോധിക്കുന്ന പി.എസ്.സി. പോലുള്ള ഓഫീസുകൾക്ക് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈൽ വഴി ഡിജിലോക്കർ ഡോക്യുമെന്റുകൾ പരിശോധിക്കുന്നതിനുളള ആധികാരികത ഇന്ത്യയിലാദ്യമായി കേരള പി.എസ്.സി.ക്ക് ലഭിച്ചു കഴിഞ്ഞു. ആയതിന്റെ ആദ്യപടിയായി ഡിജിറ്റൽ ഡോക്യുമെന്റ്, ഉദ്യോഗാർത്ഥി അസ്സൽ സർട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകാതെ പരിശോധനാവിഭാഗത്തിന് കാണാനും വെരിഫെ ചെയ്ത് സാക്ഷ്യപ്പെടുത്താനുമുള്ള സൗകര്യമാണ് പി.എസ്.സി.ക്ക് ലഭ്യമായത്. 

ഇനിമുതൽ മറ്റ് സ്ഥാപനങ്ങൾ ഡിജിലോക്കർ വഴി ലഭ്യമാക്കുന്ന സർട്ടിഫിക്കറ്റുകൾ ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലേക്ക് അപ്ലോഡ് ചെയ്യാൻ കഴിയും. വിവിധ സർക്കാർ വകുപ്പുകൾ പുറപ്പെടുവിക്കുന്ന സർട്ടിഫിക്കറ്റുകൾ ഡിജിലോക്കർ സംവിധാനത്തിലൂടെ മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. കേന്ദ ഇലക്ട്രോണിക് ആന്റ് ഐ.ടി. മന്ത്രാലയത്തിന്റെ കീഴിലാണ് ഈ സർക്കാർ സംവിധാനം പ്രവർത്തിച്ചുവരുന്നത്. ഐ.ടി. നിയമത്തിലെ റൂൾ 9 പ്രകാരം ഡിജിലോക്കർ വഴി ലഭ്യമാകുന്ന പ്രമാണങ്ങൾ അസ്സൽ പ്രമാണമായി തന്നെ പരിഗണിക്കാവുന്നതാണ്.
പൊതുജനങ്ങൾ സേവനങ്ങൾക്കായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുന്ന രീതി ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യമാണ് ഇവിടെ നിറവേറുന്നത്. ഡിജിലോക്കർ വഴി പ്രമാണപരിശോധന നടത്തുന്ന ആദ്യ പി.എസ്.സി.യായി കേരള പി.എസ്.സി. മാറുകയാണ്.

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍