Latest Videos

എസ്.എസ്.എല്‍.സി, പ്ലസ് ടു ഫോക്കസ് ഏരിയയ്ക്ക് ഡിജിറ്റല്‍ ക്ലാസ് ലഭ്യമാകും

By Sumam ThomasFirst Published Jan 4, 2021, 11:05 AM IST
Highlights

വിദ്യാര്‍ത്ഥികള്‍ക്ക് പഠനം സു​ഗമമാക്കുന്നതിന് വേണ്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഫോക്കസ് ഏരിയ പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശിച്ചത്. 


തിരുവനന്തപുരം: തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധനല്‍കേണ്ട പാഠഭാഗങ്ങളുടെ ഡിജിറ്റല്‍ ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യും. എസ്.സി.ഇ.ആര്‍ ടിയും കൈറ്റും, എസ്.ഐ.ഇ. ടിയും എസ്.എസ്.കെ.യും ചേര്‍ന്നാണ് ഫോക്കസ് ഏരിയ ഡിജിറ്റല്‍ ക്ലാസുകള്‍ തയ്യാറാക്കുക. മുഴുവന്‍ പാഠഭാഗങ്ങളുടെയും ഡിജിറ്റല്‍ ക്ലാസ്സുകള്‍ക്ക് ശേഷം ഫോക്കസ് ഏരിയ ഡിജി ക്ലാസുകള്‍ ലഭ്യമാകും.

വിദ്യാര്‍ത്ഥികള്‍ക്ക് പഠനം സു​ഗമമാക്കുന്നതിന് വേണ്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഫോക്കസ് ഏരിയ പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഡിജിറ്റല്‍ ക്ലാസ്സുകളിലെ പാഠഭാഗങ്ങള്‍ കുട്ടികളില്‍ എത്തിക്കുവാനുള്ള ശ്രമം നടക്കുമ്പോള്‍ തന്നെ എസ്.സി.ഇ.ആര്‍.ടി പാഠഭാഗങ്ങളുടെ ഫോക്കസ് ഏരിയ പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ജനുവരി ഒന്നുമുതല്‍ ഫോക്കസ് ഏരിയ ആസ്പദമാക്കി സ്‌കൂളുകളില്‍ റിവിഷനും ആരംഭിച്ചിട്ടുണ്ട്.


 

click me!