Higher Education : ഉന്നത വിദ്യാഭ്യാസരംഗത്തെ ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കും: മന്ത്രി ആർ ബിന്ദു

Web Desk   | Asianet News
Published : Dec 02, 2021, 09:43 AM IST
Higher Education : ഉന്നത വിദ്യാഭ്യാസരംഗത്തെ ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കും: മന്ത്രി ആർ ബിന്ദു

Synopsis

ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കാൻ സംസ്ഥാനത്തെ കോളേജുകൾക്ക് എല്ലാ സഹായവും സർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് (higher education sector) ഡിജിറ്റൽവൽക്കരണം (Digitalization) അനിവാര്യമാണെന്നും ഡിജിറ്റൽ വേർതിരിവുകൾ (Digital divide) പരിഹരിച്ചു കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു (R Bindu).‌ കോളേജുകളിൽ ഡിജിറ്റൽ പഠനം വ്യാപകമാകുന്നതിന്റെ ഭാഗമായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന 'ഡിജികോൾ' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കാൻ സംസ്ഥാനത്തെ കോളേജുകൾക്ക് എല്ലാ സഹായവും സർക്കാർ ചെയ്യുമെന്നും കോവിഡ് സാഹചര്യത്തിൽ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് കോളേജ് അധ്യാപകർ സർഗപരമായ പ്രവർത്തനം കാഴ്ചവെച്ചുവെന്നും മന്ത്രി പറഞ്ഞു.

'ഡിജികോൾ' പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ 35 കോളേജുകൾക്ക് ഡിജിറ്റൽ പഠനത്തിനായി സൗജന്യ ക്ലൗഡ് സ്‌പേസ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകി. അധ്യാപകർക്ക് വേണ്ട പരിശീലനവും പദ്ധതിയുടെ ഭാഗമായി നടത്തി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രാഫ. രാജൻ ഗുരുക്കൾ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. കൗൺസിൽ അംഗം ഡോ രാജൻ വർഗീസ്, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥ്, റിസർച്ച് ഓഫീസർ ഡോ മനുലാൽ എന്നിവർ പങ്കെടുത്തു.

കായിക വിദ്യാലയങ്ങളിൽ പരിശീലകർ

ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂൾ തിരുവനന്തപുരം, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നീ കായിക വിദ്യാലയങ്ങളിൽ 'സെന്റർ ഓഫ് എക്‌സലൻസ് ഫോർ കപ്പാസിറ്റി ബിൽഡിംഗ്' എന്ന പദ്ധതി നടപ്പാക്കുന്നതിനായി അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, ബാസ്‌കറ്റ്ബാൾ, വോളീബോൾ, ഹോക്കി, ജൂഡോ, തായ്‌ക്വോണ്ടോ, ബോക്‌സിങ്, റെസ്ലിങ്, ക്രിക്കറ്റ് എന്നീ കായിക ഇനങ്ങളിൽ പരിചയസമ്പന്നരായ പരിശീലകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷാഫോം www.gvrsportsschool.org എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.  പൂരിപ്പിച്ച അപേക്ഷകൾ gvrsportsschool@gmail.com എന്ന മെയിൽ ഐഡിയിലോ, Directorate of Sports & Youth Affairs, Jimmy George Indoor Stadium, Vellayambalam, Thiruvananthapuram എന്ന വിലാസത്തിലോ ഡിസംബർ 15ന് വൈകിട്ട് അഞ്ചിനു മുൻപായി സമർപ്പിക്കേണ്ടതാണ്.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു