Director Vacancy : പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ ഡയറക്ടർ നിയമനം; ജനുവരി 25 ന് മുമ്പ് അപേക്ഷ

By Web TeamFirst Published Jan 14, 2022, 9:28 AM IST
Highlights

പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ (IIMS) ഡയറക്ടർ തസ്തികയിൽ നിയമനത്തിന് അന്യത്ര സേവന വ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ അപേക്ഷകൾ ക്ഷണിച്ചു.

തിരുവനന്തപുരം: പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ (IIMS) ഡയറക്ടർ തസ്തികയിൽ (Director post) നിയമനത്തിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് (Medical Education Department) കീഴിലെ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, എം.ബി.ബി.എസും, മെഡിക്കൽ പി.ജിയുമുള്ള 15 വർഷത്തിൽ കുറയാത്ത മെഡിക്കൽ കോളേജ് അധ്യാപന പരിചയമുള്ളവർ, ഗവൺമെന്റ് സർവീസിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയമുള്ളതും എം.ബി.ബി.എസ് ഡിഗ്രിയുള്ളതുമായ മാനേജ്‌മെന്റ് വിദഗ്ധർ എന്നിവരിൽ നിന്ന് അന്യത്ര സേവന വ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ അപേക്ഷകൾ ക്ഷണിച്ചു.  നിശ്ചിത യോഗ്യതയുള്ളവർ സെക്രട്ടറി, പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ 25ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾ www.gmcpalakkad.in ൽ ലഭിക്കും.

താത്കാലിക നിയമനത്തിനായുളള ഇന്റര്‍വ്യൂ
വിനോദ സഞ്ചാര വകുപ്പിന്റെ അധീനതയിലുളള എറണാകുളം ഗവ ഗസ്റ്റ് ഹൗസിലെ  ഹൗസ് കീപ്പങ് വിഭാഗത്തിലെ മൂന്ന് ഒഴിവിലേക്കും  റസ്റ്ററന്റ് സര്‍വീസിലെ ഒരു ഒഴിവിലേക്കും  കുക്ക് തസ്തികയിലെ ഒരു ഒഴിവിലേക്കും ഉള്‍പ്പെടെ ആകെ അഞ്ച് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിനായുളള ഇന്റര്‍വ്യൂ ജനുവരി 27, 28 തീയതികളില്‍ നടക്കും. ഹൗസ് കീപ്പിങ്, റസ്റ്ററന്റ് സര്‍വീസിലെ ഒഴിവുകളിലേക്ക് 27-ന് രാവിലെ 11 നും കുക്ക് തസ്തികയിലേക്ക് 28-ന് രാവിലെ 11-നും എറണാകുളം ഗവ ഗസ്റ്റ് ഹൗസിലാണ് ഇന്റര്‍വ്യൂ.

യോഗ്യത ഹൗസ് കീപ്പിങ്  സംസ്ഥാനത്തെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍  ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്  അല്ലെങ്കില്‍ തത്തുല്യം.  റസ്റ്ററന്റ് സര്‍വീസ് സംസ്ഥാനത്തെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഒരു വര്‍ഷത്തെ ഫുഡ് ആന്റ് ബിവറേജ് സര്‍വീസ് ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം. കുക്ക് സംസ്ഥാനത്തെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഒരു വര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍  ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം. പ്രായ പരിധി 2022 ജനുവരി ഒന്നിന് 18-40.


 

click me!