ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റെയിൽ ട്രാൻസ്പോർട്ടിൽ വിദൂര പഠനം: അപേക്ഷ ക്ഷണിച്ചു

Web Desk   | Asianet News
Published : Jan 27, 2021, 09:04 AM IST
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റെയിൽ ട്രാൻസ്പോർട്ടിൽ വിദൂര പഠനം: അപേക്ഷ ക്ഷണിച്ചു

Synopsis

ബിരുദധാരികൾ, ത്രിവത്സര ഡിപ്ലോമ യോഗ്യതയുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാൻ അവസരം. 

ദില്ലി: റെയില്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിൽ വിദൂര പഠന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രാൻസ്പോർട്ട് ഇക്കണോമിക്സ് ആൻഡ് മാനേജ്മെന്റ്, മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, റെയിൽ ട്രാൻസ്പോർട്ട് ആൻഡ് മാനേജ്മെന്റ് എന്നീ മൂന്നു കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ബിരുദധാരികൾ, ത്രിവത്സര ഡിപ്ലോമ യോഗ്യതയുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാൻ അവസരം. അപേക്ഷകൾ ജനുവരി 29ന് മുമ്പായി ഓൺലൈനായി സമർപ്പിക്കാം. സീനിയർ സെക്കൻഡറി സ്കൂൾ യോഗ്യതയും കേന്ദ്ര-സംസ്ഥാന സർക്കാർ,സായുധസേനയിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും  www.irt.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം