DM In Infectious Diseases : രാജ്യത്താദ്യമായി കോട്ടയം മെഡി. കോളേജിൽ ഇൻഫെക്ഷ്യസ് ഡിസീസസ് കോഴ്സ്

Published : Dec 20, 2021, 06:56 PM ISTUpdated : Dec 20, 2021, 06:57 PM IST
DM In Infectious Diseases : രാജ്യത്താദ്യമായി കോട്ടയം മെഡി. കോളേജിൽ ഇൻഫെക്ഷ്യസ് ഡിസീസസ് കോഴ്സ്

Synopsis

ഡിഎം ഇന്‍ഫെക്ഷ്യസ് ഡിസീസ് കോഴ്‌സിന് അനുമതി ലഭിച്ചതോടെ നൂതന ചികിത്സാ മാര്‍ഗങ്ങളിലൂടെ പകര്‍ച്ചവ്യാധി നിര്‍ണയത്തിനും രോഗീപരിചരണത്തിനും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും. രണ്ട് സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്.   

ദില്ലി/ കോട്ടയം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഡിഎം ഇന്‍ഫെക്ഷ്യസ് ഡിസീസ് കോഴ്‌സിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ട് സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. 

ഇന്ത്യയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് ഈ കോഴ്‌സിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഡിഎം ഇന്‍ഫെക്ഷ്യസ് ഡിസീസ് കോഴ്‌സിന് അനുമതി ലഭിച്ചതോടെ നൂതന ചികിത്സാ മാര്‍ഗങ്ങളിലൂടെ പകര്‍ച്ചവ്യാധി നിര്‍ണയത്തിനും രോഗീപരിചരണത്തിനും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും. മാത്രമല്ല ഗവേഷണ രംഗത്തും കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു