Deputation Vacancy Vigilance : ​ വിജിലൻസിൽ ഡെപ്യൂട്ടേഷന്‍ ഒഴിവ്; ഫിസിക്കൽ ട്രെയിനിംഗ്, മേട്രൻ നിയമനം

Web Desk   | Asianet News
Published : Dec 20, 2021, 05:00 PM ISTUpdated : Dec 20, 2021, 05:01 PM IST
Deputation Vacancy Vigilance : ​ വിജിലൻസിൽ ഡെപ്യൂട്ടേഷന്‍ ഒഴിവ്; ഫിസിക്കൽ ട്രെയിനിംഗ്,  മേട്രൻ നിയമനം

Synopsis

അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് സർക്കാർ വകുപ്പുകളിലേയും പൊതു മേഖലാ സ്ഥാപനങ്ങളിലേയും സമാന തസ്തികകളിലുള്ള ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 

തിരുവനന്തപുരം: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (Vigilance and Anti-corruption bureau) ഡയറക്ടറിലെ എക്‌സിക്യൂട്ടീവ് എൻജിനിയർ (സിവിൽ), അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ (മെക്കാനിക്കൽ) തസ്തികകളിൽ നിലവിലുള്ള ഓരോ ഒഴിവുകളിലേക്ക് (Deputation Vacancy) അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് സർക്കാർ വകുപ്പുകളിലേയും പൊതു മേഖലാ സ്ഥാപനങ്ങളിലേയും സമാന തസ്തികകളിലുള്ള ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗസ്ഥർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖേന (നിരാക്ഷേപ സാക്ഷ്യപത്രം സഹിതം) 15 നകം ഡയറക്ടർ, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

വാക്ക് ഇൻ ഇന്റർവ്യൂ
എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ സംരംഭമായ ദേശീയ എസ്.സി-എസ്.ടി ഹബിന്റെ സഹായത്തോടെ സംസ്ഥാനത്തെ പത്താംക്ലാസ് പാസായതും 18 വയസ്സ് പൂർത്തിയായതുമായ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി നടത്തുന്ന കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്‌നീഷ്യൻ ത്രൈമാസ ഡിപ്ലോമ കോഴ്‌സിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കിലയുടെ നേതൃത്വത്തിൽ ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലാണ് കോഴ്‌സ് നടത്തുന്നത്. പ്രവേശനമാഗ്രഹിക്കുന്നവർ 23, 24 തീയതികളിലായി (രാവിലെ 11 മണിമുതൽ) കൊട്ടാരക്കര കില സി എച്ച് ആർ ഡി യിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ആവശ്യമായ രേഖകൾ സഹിതം പടങ്കെടുക്കണം. കോഴ്‌സ് ഫീ സൗജന്യം. ഫോൺ: 9496150327, 9961421040.

ഫിസിക്കൽ ട്രെയിനിംഗ്- മേട്രൻ നിയമനം
കഴക്കൂട്ടം സൈനിക സ്‌കൂളിൽ കരാർ അടിസ്ഥാനത്തിൽ ഫിസിക്കൽ ട്രെയിനിങ്-മേട്രൻ തസ്തികയിൽ (സ്ത്രീകൾ മാത്രം) അപേക്ഷ ക്ഷണിച്ചു. ഫിസിക്കൽ എഡ്യുക്കേഷനിൽ ബിരുദമാണ് യോഗ്യത. പ്രായം 2021 ഡിസംബർ ഒന്നിന് 21നും 35നും മധ്യേ. മാസശമ്പളം 21000 രൂപ. വിശദവിവരങ്ങൾക്ക്: www.sainikschooltvm.nic.in.

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു