DRDO Recruitment : ഡിആർഡിഒയിൽ 630 സയന്റിസ്റ്റ് ഒഴിവുകൾ; ​അവസാന തീയതി ആ​ഗസ്റ്റ് 5; ​ഗേറ്റ് സ്കോർ പരി​ഗണിക്കും

Published : Aug 01, 2022, 10:39 AM ISTUpdated : Aug 01, 2022, 10:42 AM IST
DRDO Recruitment :  ഡിആർഡിഒയിൽ 630 സയന്റിസ്റ്റ് ഒഴിവുകൾ; ​അവസാന തീയതി ആ​ഗസ്റ്റ് 5; ​ഗേറ്റ് സ്കോർ പരി​ഗണിക്കും

Synopsis

അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 5. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ drdo.gov.in വഴി അപേക്ഷിക്കാം.

ദില്ലി:  ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ  (DRDO) DRDO, DST, ADA എന്നിവയിലെ 630 സയന്റിസ്റ്റ് ബി/എൻജിനീയർ (scientist b, egineer vacancy) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 5. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ drdo.gov.in വഴി അപേക്ഷിക്കാം.

തസ്തിക: ഡിആർഡിഒ സയന്റിസ്റ്റ് ‘ബി’
ഒഴിവുകളുടെ എണ്ണം: 579
പേ സ്കെയിൽ: 88000/- (പ്രതിമാസം)
 
തസ്തിക: ഡിഎസ്ടി സയന്റിസ്റ്റ് ‘ബി’
ഒഴിവുകളുടെ എണ്ണം: 8
 
തസ്തിക: എഡിഎ സയന്റിസ്റ്റ്/എൻജിനീയർ ‘ബി’
ഒഴിവുകളുടെ എണ്ണം: 43
 
യോഗ്യതാ മാനദണ്ഡം
സയന്റിസ്റ്റ് 'ബി' (DRDO): ഉദ്യോഗാർത്ഥിക്ക് എഞ്ചിനീയറിംഗ് വിഭാഗത്തിൽ എഞ്ചിനീയറിംഗിലോ ടെക്നോളജിയിലോ ഒന്നാം ക്ലാസ് ബിരുദവും ഗേറ്റ് സ്‌കോറും ഉണ്ടായിരിക്കണം. പ്രായപരിധി: 28 വയസ്സ്
 
സയന്റിസ്റ്റ് 'ബി' (ഡിഎസ്ടി): ഉദ്യോഗാർത്ഥി ബയോ-ടെക്നോളജി/ബയോ-മെഡിക്കൽ എഞ്ചിനീയറിംഗിൽ ബി.ഇ/ബി.ടെക് ചെയ്തിരിക്കണം. പ്രായപരിധി: 35 വയസ്സ്
 
സയന്റിസ്റ്റ്/എൻജിനീയർ (എഡിഎ): ഉദ്യോഗാർത്ഥി കെമിക്കൽ എഞ്ചിനീയറിംഗ്/പോളിമർ എഞ്ചിനീയറിംഗ്/പ്ലാസ്റ്റിക് എഞ്ചിനീയറിംഗ്/പോളിമർ സയൻസ് എന്നിവയിൽ ബിഇ/ബിടെക് ചെയ്തിരിക്കണം. പ്രായപരിധി: 30 വയസ്സ്
 
പരീക്ഷാ ഫീസ് ഓൺലൈനായിട്ടാണ് അടയ്ക്കേണ്ടത് UR, EWS, OBC പുരുഷ ഉദ്യോഗാർത്ഥികൾക്ക് 100/- രൂപയാണ് ഫീസ്. SC/ST/PwD, വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് rac.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഗേറ്റ് സ്‌കോറുകൾ അല്ലെങ്കിൽ എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾ വ്യക്തിഗത അഭിമുഖത്തിന് ഹാജരാകേണ്ടതുണ്ട്.

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു
സെൻട്രൽ സെക്രട്ടേറിയറ്റ്, റെയിൽവേ, എ.എഫ്.എച്ച്.ക്യു, കേന്ദ്ര സർക്കാരിലെ വിവിധ സബോർഡിനേറ്റ് ഓഫിസുകൾ എന്നിവിടങ്ങളിൽ ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ തസ്തികയിൽ നിയമനത്തിന് കംപ്യൂട്ടർ അധിഷ്ഠിത പൊതുപരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനത്തിനും മറ്റു വിവരങ്ങൾക്കും: https://ssc.nic.in, www.ssckkr.kar.nic.in.

പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്
2022-23 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തേയ്ക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org/let എന്ന വെബ് സൈറ്റിൽ റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതും അപേക്ഷയിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ CANDIDATE LOGIN ലിങ്ക് വഴി തിരുത്താവുന്നതുമാണ്. കൂടാതെ ഓപ്ഷനുകൾ പുനക്രമീകരിക്കുന്നതിനോ മാറ്റുന്നതിനോ സാധിക്കുന്നതാണ്. ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും, തിരുത്തലുകൾ നടത്തുന്നതിനും ഓഗസ്റ്റ് രണ്ടു വരെ സമയമുണ്ടാകും.

PREV
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ