അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ: പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി; ഏഴ് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്

Published : Jun 18, 2022, 10:49 AM IST
അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ: പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി; ഏഴ് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്

Synopsis

ഇത് സംബന്ധിച്ച കൂടുതൽ പരിശോധനകൾ വിജിലൻസിന് സഹായത്തോടെ നടത്താനാണ് തീരുമാനം.  

തിരുവനന്തപുരം: സർക്കാർ - എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ (Private Tuition of Teachers) സ്വകാര്യ ട്യൂഷൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് (education department) നടപടികളാരംഭിച്ചു. വിജിലൻസ് പിടികൂടിയ ഏഴ് പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇത് സംബന്ധിച്ച കൂടുതൽ പരിശോധനകൾ വിജിലൻസിന് സഹായത്തോടെ നടത്താനാണ് തീരുമാനം.

അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ 1 മുതൽ 9 വരെ ക്ളാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുന്നതിനുള്ള നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

സർക്കാർ അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് തുടർ പഠനം സാധ്യമാക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ട് പൊതുവിദ്യാഭ്യാസവകുപ്പ്. അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഒന്നു മുതൽ 9 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കാൻ അംഗീകാരമുള്ള സ്കൂളുകളിൽ രണ്ടുമുതൽ എട്ടുവരെ ക്ലാസുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനത്തിലും 9, 10 ക്ലാസുകളിൽ വയസ്സിന്റെയും ഒരു പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും 2022- 23 അധ്യയനവർഷം പ്രവേശനം നൽകുന്നതിന് വകുപ്പ് അനുമതി നൽകി.

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം