പ്ലസ്‌ വൺ ഫോക്കസ് ഏരിയ: വാർത്തകൾ അടിസ്ഥാനരഹിതമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

Web Desk   | Asianet News
Published : May 26, 2021, 10:08 AM ISTUpdated : May 26, 2021, 03:43 PM IST
പ്ലസ്‌ വൺ ഫോക്കസ് ഏരിയ: വാർത്തകൾ അടിസ്ഥാനരഹിതമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

Synopsis

സോഷ്യൽ മീഡിയയിൽ നിലവിൽ പ്രചരിക്കുന്ന “Focus area’ സംബന്ധമായ കുറിപ്പുകൾ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച “Focus area'” അല്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

തിരുവനന്തപുരം: കേരള സിലബസ് പ്രകാരമുള്ള പ്ലസ്‌ വൺ പരീക്ഷകളുടെ ഫോക്കസ് ഏരിയ എന്ന വിധത്തിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തകളും വിവരങ്ങളും അടിസ്ഥാനരഹിതമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. പ്ലസ്‌ വൺ പരീക്ഷകൾ സംബന്ധിച്ച തീരുമാനം സർക്കാർ തലത്തിൽ ഇതുവരെ കൈക്കൊണ്ടിട്ടില്ല. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച ഔദ്യോഗിക തീരുമാനം വന്നതിനുശേഷം മാത്രമേ “Focus area’ എന്ന ആശയത്തിന്പ്രസക്തി ഉള്ളൂ. അതിനാൽ സോഷ്യൽ മീഡിയയിൽ നിലവിൽ പ്രചരിക്കുന്ന “Focus area’ സംബന്ധമായ കുറിപ്പുകൾ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച “Focus area'” അല്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് ഇത്തരത്തിൽ ഇത് സംബന്ധിച്ച് യാതൊരു തീരുമാനം കൈക്കൊണ്ടിട്ടില്ല.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

കെ ടെറ്റ്; ഹൈസ്കൂൾതലംവരെ അധ്യാപകരാകാം, യോഗ്യതാ പരീക്ഷിക്ക് 30 വരെ അപേക്ഷിക്കാം
ബി എസ് സി അലൈഡ് ഹെൽത്ത് സയൻസ്; സ്‌പോട്ട് അലോട്ട്‌മെന്റ് 29ന്