
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ എല്ലാ അവസാന സെമസ്റ്റർ പരീക്ഷകളും ഓൺ ലൈൻ വഴി നടത്തും. വീട്ടിൽ ഇരുന്നും പരീക്ഷ എഴുതാമെന്ന് സാങ്കേതിക സർവ്വകലാശാല അറിയിച്ചു. ജൂൺ 22 മുതൽ 30 വരെയാണ് പരീക്ഷ. ഇതു സംബന്ധിച്ച വിശദമായ മാർഗ രേഖ ഇറക്കുമെന്നും സാങ്കേതിക സർവ്വകലാശാല അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona