Education : വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തണം; പ്രൈവറ്റ് കമ്പനികളോട് മന്ത്രി ധർമേന്ദ്ര പ്രധാൻ

Web Desk   | Asianet News
Published : Dec 11, 2021, 03:50 PM IST
Education : വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തണം; പ്രൈവറ്റ് കമ്പനികളോട് മന്ത്രി ധർമേന്ദ്ര പ്രധാൻ

Synopsis

കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി‌എസ്‌ആർ) പ്രകാരം വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്താൻ സ്വകാര്യ കമ്പനികളോട് അഭ്യർത്ഥിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. 

ദില്ലി: കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി‌എസ്‌ആർ) (Corporate Social Responsibility) പ്രകാരം വിദ്യാഭ്യാസ മേഖലയിൽ (Education Sector) കൂടുതൽ നിക്ഷേപം നടത്താൻ സ്വകാര്യ കമ്പനികളോട് അഭ്യർത്ഥിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ (Dharmendra . സിഎസ്ആർ നിക്ഷേപത്തിന്റെ വലിയൊരു ഭാഗം വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപിക്കുന്നിടത്ത് സമവായം ഉണ്ടാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഉദ്യോ​ഗാർത്ഥികൾ ആ​ഗ്രഹിക്കുന്ന മേഖലകളിലെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി രാഷ്ട്രീയ ഉച്ചതർ ശിക്ഷ അഭിയാൻ ആരംഭിക്കാൻ പോകുകയാണെന്നും മന്ത്രി പറഞ്ഞു. 

കമ്പനി നിയമം 2013 പ്രകാരം കമ്പനിയുടെ അറ്റാദായത്തിന്റെ 2 ശതമാനം സിഎസ്ആർ മേഖലയിൽ ചെലവഴിക്കണം. ആ രണ്ട് ശതമാനനത്തിന്റെ 50 ശതമാനം വിദ്യാഭ്യാസ മേഖലക്കായി നീക്കിവെക്കണമെന്ന് മന്ത്രി സർക്കാരിനോട് ശുപാർശ ചെയ്യണം. സർക്കാരിന്റെ മുൻ​ഗണനയിലുളള കാര്യമാണിതെന്നും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. സിഎസ് ആർ പ്രവർത്തനങ്ങളുടെ ഭൂരിഭാ​ഗവും ചെലവഴിക്കുന്ന വിദ്യാഭ്യാസ മേഖലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പല കമ്പനികളും അവരുടെ എൻഡോവ്മെന്റുകളിലൂടെ വിദ്യാഭ്യാസത്തിൽ നിക്ഷേപം നടത്തുന്നുണ്ട്. പ്രത്യേകിച്ച് ആധുനിക കാലത്തെ കമ്പനികൾ വിദ്യാഭ്യാസത്തിൽ നിക്ഷേപം നടത്തുന്നതിൽ വളരെ മികച്ച മാതൃകയാണ് പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

PREV
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ