എൽ.ബി.എസ്. എൻജിനിയറിങ് കോളേജ് ഒന്നാം വർഷ പ്രവേശനം; പ്രധാന വിദ്യാഭ്യാസ വാര്‍ത്തകൾ

Published : Aug 10, 2025, 05:39 PM IST
Education news

Synopsis

എൽ.ബി.എസ്. വനിതാ എൻജിനിയറിങ് കോളജിലെ ഒന്നാം വർഷ പ്രവേശന ഉദ്ഘാടനം ഓഗസ്റ്റ് 13ന് നടക്കും. തൃശ്ശൂർ ഗവ. എൻജിനിയറിങ് കോളജിൽ സ്പോട്ട് അഡ്മിഷനും, ബി.സി.എ/ബി.ബി.എ കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റും നടക്കുന്നു.

തിരുവനന്തപുരം: പൂജപ്പുര എൽ.ബി.എസ്. വനിത എൻജിനിയറിങ് കോളജിലെ ഒന്നാം വർഷ പ്രവേശന ഉദ്ഘാടനം 13ന് രാവിലെ 9.30ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ ഡോ. അരുൺ എസ്. നായർ ഉദ്ഘാടനം നിർവഹിക്കും. എൽബിഎസ് സെന്റർ ഡയറക്ടർ ഡോ. എം. അബ്ദുൾ റഹിമാൻ അധ്യക്ഷത വഹിക്കും. വിദ്യാർത്ഥിനികൾ മാതാപിതാക്കൾക്കൊപ്പം അന്നേ ദിവസം 9ന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

സ്പോട്ട് അഡ്മിഷൻ

തൃശ്ശൂർ സർക്കാർ എൻജിനിയറിങ് കോളജിലെ ബി.ടെക്, ബി.ടെക് - ലാറ്ററൽ എൻട്രി, എം.ടെക്, എം.സി.എ എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ബി.ടെക് – ലാറ്ററൽ, എം.സി.എ കോഴ്സുകളിലേക്ക് ഓഗസ്റ്റ് 12നും എം.ടെക് കോഴ്സിലേക്ക് 13നും ബി.ടെക് കോഴ്സിലേക്ക് 14നുമാണ് സ്പോട്ട് അഡ്മിഷൻ നടത്തുക. വിശദവിവരങ്ങൾക്ക്: www.gectcr.ac.in

ബി.സി.എ. / ബി.ബി.എ അലോട്ട്‌മെന്റ്

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി.സി.എ. / ബി.ബി.എ കോഴ്‌സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനഘട്ട അലോട്ട്‌മെന്റ് ഓഗസ്റ്റ് 12 ന് നടക്കും. പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ ഇതുവരെ അലോട്ട്‌മെന്റ് ലഭിച്ചതും ലഭിക്കാത്തതുമായ എല്ലാപേർക്കും www.lbscentre.kerala.gov.in ൽ ഓൺലൈനായി ഓഗസ്റ്റ് 11 വരെ ഓപ്ഷൻ സമർപ്പിക്കാം. 

എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ സ്വകാര്യ സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയ അപേക്ഷകർ പ്രവേശനം നേടിയ കോളേജിൽ നിന്നും ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഓപ്ഷൻ സമർപ്പണ സമയത്ത് ഓൺലൈനായി ആയി സമർപ്പിക്കണം. എല്ലാ വിഭാഗക്കാർക്കും ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു