https://kscsa.org ൽ അപേക്ഷ സമർപ്പിക്കാം. ക്ലാസുകൾ ഏപ്രിൽ 27 ന് ആരംഭിക്കും. 50 ശതമാനം സീറ്റുകൾ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുണ്ട്.

മലപ്പുറം: കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ 2026-27 റഗുലർ ബാച്ചിലേക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. https://kscsa.org ൽ അപേക്ഷ സമർപ്പിക്കാം. ക്ലാസുകൾ ഏപ്രിൽ 27 ന് ആരംഭിക്കും. 50 ശതമാനം സീറ്റുകൾ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംവരണത്തിന് അർഹത നിശ്ചയിക്കുന്നതിനുള്ള പ്രവേശന പരീക്ഷ മാർച്ച് 22 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ പൊന്നാനി ഈശ്വരമംഗലത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ നടക്കും. അർഹത നേടുന്നവർക്ക് സൗജന്യ പരിശീലനം ലഭിക്കും. ആൻകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0494-2665489, 8281098868, 9846715386, 9645988778.