പി.ജി ആയുർവേദ, എൽ.എൽ.എം; പ്രധാന അറിയിപ്പുകൾ

Published : Nov 19, 2025, 05:33 PM IST
Education news

Synopsis

2025-26 അധ്യയന വർഷത്തെ പി.ജി. ആയുർവേദ കോഴ്സുകളിലെ പ്രവേശനത്തിനായി അപേക്ഷിച്ചവർക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും ന്യൂനതകൾ തിരുത്തുന്നതിനും അവസരം. 

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ പി.ജി. ആയുർവേദ കോഴ്സുകളിലെ ഒന്നാം ഘട്ട സ്ട്രേ വേക്കൻസി പ്രവേശനത്തിനായി അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും ന്യൂനതകൾ തിരുത്തുന്നതിനുമുള്ള അവസരം നവംബർ 24 ഉച്ചയ്ക്ക് 12 വരെ ലഭിക്കും. ന്യൂനതയുണ്ടെങ്കിൽ പരിഹരിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ/രേഖകൾ എന്നിവ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ലൂടെ അപ്‌ലോഡ്‌ ചെയ്യണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471-2332120, 0471-2338487, 0471-2525300.

എൽ.എൽ. എം; ഒന്നാം ഘട്ട താത്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2025-26 അധ്യയന വർഷത്തെ എൽ.എൽ. എം. കോഴ്‌സിലേക്കുളള ഒന്നാം ഘട്ട താത്കാലിക അലോട്ട്‌മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. താത്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് സംബന്ധിച്ച പരാതികളുണ്ടെങ്കിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ceekinfo.cee@kerala.gov.in എന്ന ഇ-മെയിൽ മുഖേനേ നവംബർ 21 വൈകിട്ട് 4 നകം അറിയിക്കണം. സാധുവായ പരാതികൾ പരിഹരിച്ച ശേഷം അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുളള വിജ്ഞാപനം കാണുക. ഫോൺ: 0471-2332120 | 0471-2338487 | 0471-2525300.

PREV
Read more Articles on
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു