കേരള മീഡിയ അക്കാദമിയിൽ പഠിക്കാം; ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

Published : Nov 17, 2025, 05:02 PM IST
Kerala Media Academy

Synopsis

6 മാസം ദൈർഘ്യമുള്ള ഈവനിംഗ് ബാച്ച് കോഴ്സ് കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ ഓൺലൈനായും ഓഫ്‌ലൈനായും ലഭ്യമാണ്. ഡിഗ്രി യോഗ്യതയുള്ളവർക്ക് നവംബർ 22 വരെ അപേക്ഷിക്കാം.

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച്) നവംബർ 22 വരെ അപേക്ഷിക്കാം. 6 മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ വൈകീട്ട് 6 മുതൽ 8 വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓൺലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്.

സർക്കാർ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് യോഗ്യത. പ്രായപരിധി ഇല്ല. ഓൺലൈനായി അപേക്ഷിക്കുന്നതിന് മീഡിയ അക്കാദമിയുടെ www.kma.ac.in സന്ദർശിക്കുക. https://forms.gle/Vxyk4Z4FrR8DwMUv9 എന്ന ലിങ്കിലൂടെയും അപേക്ഷ സമർപ്പിക്കാം ഫോൺ: 0484 2422275, 2422068, 9388959192, 04712726275 അവസാന തിയതി നവംബർ 22. വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030.

എം.ബി.ബി.എസ്.- ബി.ഡി.എസ്. പ്രവേശനം; സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ്

2025 വർഷത്തെ എം.ബി.ബി.എസ്./ ബി.ഡി.എസ്. കോഴ്‌സുകളിലേയ്ക്കുള്ള സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് അടച്ചതിനുശേഷം അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്/ കോളേജിൽ നവംബർ 20 വൈകിട്ട് 4 ന് മുമ്പ് രേഖകളുമായി ഹാജരായി പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471-2332120, 0471-2338487, 0471-2525300.

PREV
Read more Articles on
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം