സൗജന്യ തൊഴിൽ പരിശീലന പരിപാടി: സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം

Web Desk   | Asianet News
Published : Jul 31, 2020, 03:46 PM IST
സൗജന്യ തൊഴിൽ പരിശീലന പരിപാടി: സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം

Synopsis

കോഴ്‌സ് നടത്താൻ താല്പര്യമുള്ള എല്ലാവിധ സൗകര്യങ്ങളോടും, അംഗീകൃതവും, വരുമാന നികുതി സംബന്ധിച്ച റിട്ടേൺ ഫയൽ ചെയ്യുന്നതും മൂന്നു വർഷമോ അതിലധികമോ പ്രവൃത്തിപരിചയവുമുള്ള സ്ഥാപനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം.  


തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം, പട്ടികജാതി/വർഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കാൻ 11 മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലന പരിപാടി സെപ്തംബർ ഒന്നിന് ആരംഭിക്കും.  കോഴ്‌സ് നടത്താൻ താല്പര്യമുള്ള എല്ലാവിധ സൗകര്യങ്ങളോടും, അംഗീകൃതവും, വരുമാന നികുതി സംബന്ധിച്ച റിട്ടേൺ ഫയൽ ചെയ്യുന്നതും മൂന്നു വർഷമോ അതിലധികമോ പ്രവൃത്തിപരിചയവുമുള്ള സ്ഥാപനങ്ങൾക്ക് ആഗസ്റ്റ് 17ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കാം.  

ടൈപ്പ്‌റൈറ്റിംഗ്, ഷോർട്ട്ഹാന്റ്, കമ്പ്യൂട്ടർ, ഇംഗ്ലീഷ്, കണക്ക്, പൊതുവിജ്ഞാനം വിഷയങ്ങളിലാണ് പരിശീലനം.  കോഴ്‌സ് പഠിപ്പിക്കുന്ന സ്ഥാപനത്തിന് ഒരു കുട്ടിക്ക് പ്രതിമാസം 800 രൂപ നിരക്കിൽ ഫീസ് നൽകും. കൂടുതൽ വിവരങ്ങൾക്ക് സബ് റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/എസ്.റ്റി, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിലോ 8304009409 എന്ന ഫോൺ നമ്പറിലോ cgctvmkerala@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടണം.
 

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു