എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ; പ്രാക്ടീസ് ടെസ്റ്റ് സൗകര്യം ലഭ്യമാണ്

Published : Apr 12, 2026, 04:37 PM ISTUpdated : Apr 12, 2026, 04:38 PM IST
apply now

Synopsis

കീം 2026-ന് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷാരീതി പരിചയപ്പെടുന്നതിനായി www.cee.kerala.gov.in ൽ പ്രാക്ടീസ് ടെസ്റ്റ് സൗകര്യമുണ്ട്. 

2026-27 അധ്യയന വർഷത്തെ എൻജിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ ഏപ്രിൽ 17 മുതൽ 22 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഷാർജ, ദുബായ്, ബഹറിൻ എന്നിവിടങ്ങളിലും നടത്തും.

കീം 2026-ന് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷാരീതി പരിചയപ്പെടുന്നതിനായി www.cee.kerala.gov.in ൽ പ്രാക്ടീസ് ടെസ്റ്റ് സൗകര്യമുണ്ട്.

വിദ്യാർത്ഥികൾക്ക് വെബ്‌സൈറ്റിലെ 'KEAM 2026 Candidate Portal' വഴി തങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത ശേഷം, മെനുവിലുള്ള 'Practice Test' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ സൗകര്യം പ്രയോജനപ്പെടുത്താം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 2332120, 2338487.

PREV
Read more Articles on
click me!

Recommended Stories

നീറ്റിൽ ഒന്നാം റാങ്കുകാരൻ, തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങിയതിന് പിന്നിൽ ഒരു സ്വകാര്യ ദുഃഖം, വെളിപ്പെടുത്തി ആര്യൻ
പൊലീസുകാർക്കെതിരായ ബലാത്സംഗ പരാതി; കേസെടുക്കുന്നതിനെതിരെ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർ നൽകിയ അപ്പീൽ തള്ളി