സംരംഭകം ഊർജസ്വലത പരിശീലന പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്യാം

Web Desk   | Asianet News
Published : Oct 24, 2020, 08:52 AM IST
സംരംഭകം ഊർജസ്വലത പരിശീലന പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്യാം

Synopsis

നിലവിലുള്ള സംരംഭകർക്കും പുതിയ സംരംഭകർക്കും പരിശീലനത്തിൽ പങ്കെടുക്കാം.


തിരുവനന്തപുരം: നവസംരംഭകർക്കായി  കേരള ഫീഡ് ലിമിറ്റഡ്  സംരംഭക ഊർജസ്വലത പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓൺലൈൻ ആയി നടത്തുന്ന  പരിശീലന പരിപാടിയിൽ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളിലെ വിദഗ്ധർ ക്ലാസെടുക്കും. നിലവിലുള്ള സംരംഭകർക്കും പുതിയ സംരംഭകർക്കും പരിശീലനത്തിൽ പങ്കെടുക്കാം.

താല്പര്യമുള്ളവർ mdsoffice.kfl@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ  വിശദമായ ബയോഡേറ്റ ഒക്ടോബർ 31 നുള്ളിൽ അയച്ചുതരണം. കൂടുതൽ വിവരങ്ങൾക്കായി 9496227400 എന്ന നമ്പറിൽ ബന്ധപ്പെടുക. ഇതിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ പരിശീലനപദ്ധതിയുടെ ഭാഗമാകും. ബയോഡേറ്റയുടെ മാതൃക കമ്പനിയുടെ വെബ്സൈറ്റായ www.keralafeeds.com ൽ ലഭിക്കും.  കമ്പനിയുടെ ബ്രാൻഡ് അംബാസഡർ നടൻ ജയറാം ഈ മേഖലയിലെ നവാഗതർക്ക് വഴികാട്ടിയായി പ്രത്യേക മാർഗനിർദേശങ്ങൾ നൽകും.

PREV
click me!

Recommended Stories

ഇന്ത്യയിലെ ആദ്യ 'ഇന്നൊവേഷന്‍ ട്രെയിന്‍' വരുന്നു; തുടക്കം തിരുവനന്തപുരത്ത് നിന്ന്, വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം
യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു