Entrepreneurship : മികച്ച സംരംഭകർക്ക് കേന്ദ്രസർക്കാരിന്റെ അവാര്‍ഡ്; അപേക്ഷിക്കേണ്ടതിങ്ങനെ

Published : Apr 07, 2022, 11:47 AM IST
Entrepreneurship : മികച്ച സംരംഭകർക്ക് കേന്ദ്രസർക്കാരിന്റെ അവാര്‍ഡ്; അപേക്ഷിക്കേണ്ടതിങ്ങനെ

Synopsis

വിവിധ വിഭാഗങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം മൂന്ന് ലക്ഷം,  രണ്ടു ലക്ഷം,  ഒരു ലക്ഷം രൂപയും  ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.  

തിരുവനന്തപുരം: രാജ്യത്തെ മികച്ച സൂക്ഷ്മ, ചെറുകിട-ഇടത്തരം സംരംഭകരെ (Entrepreneurship) ആദരിക്കുന്നതിന് (central government) കേന്ദ്ര സർക്കാർ നൽകുന്ന അവാർഡിന്  എം.എസ്.എം.ഇ ഡവലപ്പമെന്റ് കമ്മീഷണറുടെ  ഓഫീസ് ഓണ്‍ലൈന്‍ അപേക്ഷകള്‍  ക്ഷണിച്ചു. ഉത്പാദന സേവന  മേഖലകളിലുള്ള  മികച്ച സംരംഭകര്‍, വനിത, എസ്.സി./എസ്.റ്റി., ഭിന്ന ശേഷിക്കാര്‍ എന്നിവർക്കുള്ള പ്രത്യേക വിഭാഗത്തിലേക്കുമാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ഒരു സംരംഭത്തിന് ഒന്നില്‍ കൂടുതല്‍ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാവുന്നതാണ്. വിവിധ വിഭാഗങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം മൂന്ന് ലക്ഷം,  രണ്ടു ലക്ഷം,  ഒരു ലക്ഷം രൂപയും  ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

അവാര്‍ഡ് ജേതാക്കളുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് അവാര്‍ഡ് ലഭിച്ച വര്‍ഷത്തെ സൂചിപ്പിക്കുന്ന ചിഹ്നകള്‍ ഉള്ള ലേബലുകള്‍, പിന്നുകള്‍, ടൈകള്‍, ലോഗോ, ബാഡ്ജുകള്‍ എന്നിവ ധരിക്കാനുള്ള പ്രത്യേക അവകാശമുമുണ്ടായിരിക്കും. വിജയികള്‍ക്ക്  ലെറ്റര്‍ ഹെഡുകളിലും പരസ്യത്തിലും അവാര്‍ഡ് ചിഹ്നകള്‍ ഉപയോഗിക്കാം. അവാര്‍ഡ് തുക ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിട്ടുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും https://dashboard.msme.gov.in/na. എന്ന ലിങ്ക് സന്ദര്‍ശിക്കുക. അപേക്ഷ ഏപ്രില്‍ 20 നകം നൽകണം. കൂടുതൽ  വിവരങ്ങള്‍ക്ക്  -0487 2360536, 2360686,  - 9645623491,  9495849291.

PREV
click me!

Recommended Stories

ഉന്നതവിദ്യാഭ്യാസരംഗത്ത് പുതിയ കമ്മിഷൻ; ബിൽ ലോക്‌സഭയിൽ
ചരിത്രം വഴിമാറും ചിലര്‍ വരുമ്പോൾ!, ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് ആദ്യ വനിതാ ഓഫീസർ; സായ് ജാദവിന് ചരിത്ര നേട്ടം