ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാണിജ്യവത്‌കരണം തടയാനും ഇതോടെ ലക്ഷ്യമിടുന്നുണ്ട്. രാഷ്ട്രപതി നിയമിക്കുന്ന ചെയർപേഴ്‌സന്റെ നേതൃത്വത്തിലായിരിക്കും കമ്മിഷൻ.
ദില്ലി: കേന്ദ്ര സർവകലാശാലകൾ, ഐഐടികൾ, ഐഐഎമ്മുകൾ, എൻഐടികൾ, ഐഐഎസ്‌സി, ഐഐഐടികൾ എന്നിവയുടെ നിയന്ത്രണം ഉന്നതവിദ്യാഭ്യാസ കമ്മിഷന് കൈമാറുന്ന ബിൽ ലോക്‌സഭയിൽ. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ അവതരിപ്പിച്ച 'വികസിത് ഭാരത് ശിക്ഷാ അധിസ്ഥാൻ' (VBSA) ബില്‍ സംയുക്ത പാർലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിട്ടു.
സർവകലാശാലകൾ നിലവിൽ യുജിസിക്ക് കീഴിലാണ്. ഇതാണ് പുതിയ കമ്മിഷൻ വരുന്നതോടെ മാറുന്നത്. ഇതോടെ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ കീഴിലുള്ള ഐഐടികളും ഐഐഎമ്മുകളും കമ്മിഷന്റെ കീഴിലാകും.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാണിജ്യവത്‌കരണം തടയാനും ഇതോടെ ലക്ഷ്യമിടുന്നുണ്ട്. രാഷ്ട്രപതി നിയമിക്കുന്ന ചെയർപേഴ്‌സന്റെ നേതൃത്വത്തിലായിരിക്കും കമ്മിഷൻ.