വിദ്യാർത്ഥികൾക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു

Web Desk   | Asianet News
Published : Oct 02, 2020, 08:23 AM IST
വിദ്യാർത്ഥികൾക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു

Synopsis

500 വാക്കുകളിൽ കുറയാത്തവയാകണം ഉപന്യാസ രചന. ജില്ലാ തലത്തിൽ 1, 2, 3 സ്ഥാനക്കാർക്ക് സമ്മാനം നൽകും.

തിരുവനന്തപുരം: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് വിമുക്തി മിഷൻ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഉപന്യാസ രചന മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ ഹൈസ്കൂൾ തലത്തിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന മത്സരം "വിദ്യാർത്ഥികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗത്തിൻ്റെ വ്യാപനം - കാരണവും പരിഹാരവും" എന്ന വിഷയത്തെ ആസ്പദമാക്കിയുള്ളതാണ്. 

500 വാക്കുകളിൽ കുറയാത്തവയാകണം ഉപന്യാസ രചന. ജില്ലാ തലത്തിൽ 1, 2, 3 സ്ഥാനക്കാർക്ക് സമ്മാനം നൽകും. തയ്യാറാക്കിയ രചന ഒക്ടോബർ 7-ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപായി വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ സ്ഥിതി ചെയ്യുന്ന എക്സൈസ് റേഞ്ചുകളിൽ ലഭ്യമാക്കേണ്ടതാണ്. രചനയോടൊപ്പം പേര്, സ്കൂൾ, വിലാസം, ഫോൺ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. ഫോൺ : 0487-2361237, 9446025417, 9446148867

PREV
click me!

Recommended Stories

പത്താം ക്ലാസ് റാങ്കിന് പിന്നാലെ മുഖത്തെ രോമത്തിന്റെ പേരിൽ ട്രോൾ, പരിഹാസം കേട്ടു തളരാൻ പ്രാച്ചി നിന്നില്ല, പ്ലസ് ടു പരീക്ഷയിലും മിന്നുന്ന ജയം
മൂന്നാർ എൻജിനീയറിങ് കോളേജിൽ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു