Kerala PSC| കോഴിക്കോട് ജില്ലയിൽ എൽഡി ക്ലർക്ക് പരീക്ഷാകേന്ദ്രത്തിൽ മാറ്റം; പി എസ് സി അറിയിപ്പ്

By Web TeamFirst Published Nov 18, 2021, 11:49 AM IST
Highlights

മാറ്റം സംബന്ധിച്ച് ഉദ്യോ​ഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം അയച്ചിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു. 

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പരീക്ഷ കേന്ദ്രത്തിൽ മാറ്റമുണ്ടെന്ന് (Kerala Public Service commission) പിഎസ് സി അറിയിച്ചു. നവംബർ 20 ന് നടത്താനിരിക്കുന്ന ലോവർ ഡിവിഷൻ ക്ലർക്ക് (Lower Division Clerk Main exam) മുഖ്യപരീക്ഷ കേന്ദ്രത്തിലാണ് മാറ്റം വന്നിട്ടുള്ളത്. പി എസ് സി ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് അറിയിപ്പുള്ളത്. മാറ്റം സംബന്ധിച്ച് ഉദ്യോ​ഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം അയച്ചിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു. 

ഫേസ്ബുക്ക് കുറിപ്പ്

 കോഴിക്കോട് ജില്ലയിൽ 2021 നവംബർ 20 ന് നടത്തുന്ന ലോവർ ഡിവിഷൻ ക്ലർക്ക് മുഖ്യപരീക്ഷയ്ക്ക് ജി. എച്ച്. എസ്. എസ്. കൊടുവള്ളി, കൊടുവള്ളി പി ഒ, കോഴിക്കോട് എന്ന പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ട  രജിസ്റ്റർ നമ്പർ 301638 മുതൽ 301837 വരെയുള്ള ഉദ്യോഗാർത്ഥികൾ കെ.എം. ഹയർ സെക്കൻഡറി സ്കൂൾ, കൊടുവള്ളി പി.ഒ, കോഴിക്കോട് (ഫോൺ: 0495 2210005, 2210446) എന്ന പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. ഉദ്യോഗാർത്ഥികൾ അവർക്ക് ലഭിച്ച പഴയ ഹാൾടിക്കറ്റുമായി പുതിയ കേന്ദ്രത്തിൽ ഹാജരാകണ്ടതാണ്. ഇത് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം ലഭ്യമാകുന്നതാണ്.

ലാസ്റ്റ് ​ഗ്രേഡ് മെയിൻ പരീക്ഷ അഡ്മിഷൻ ടിക്കറ്റ്

ലാസ്റ്റ് ​ഗ്രേഡ് മെയിൻ പരീക്ഷയെ സംബന്ധിച്ച ഏറ്റവും പുതിയ പി എസ് സി അറിയിപ്പ്. LGS Main Examination (Cat. No. 125/207, 384/2017, 328/2019, 339/2019, 424/2019, 548/2019, 075/2020) തുടങ്ങിയ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിനായി 27.11.2021 (Saturday) 02.30 pm മുതൽ 04.15 pm വരെ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള OMR (Objective Type) പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ  ഉദ്യോഗാർഥികൾക്ക് തങ്ങളുടെ  പ്രൊഫൈലിൽ നിന്നും ഇപ്പോൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 

click me!