SSC Exam Date : പരീക്ഷതീയതികൾ പ്രഖ്യാപിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ; പരീക്ഷകളും തീയതികളും ഇവയാണ്...

Published : Aug 06, 2022, 02:30 PM IST
SSC Exam Date : പരീക്ഷതീയതികൾ പ്രഖ്യാപിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ; പരീക്ഷകളും തീയതികളും ഇവയാണ്...

Synopsis

പരീക്ഷാർത്ഥികൾക്ക് എസ് എസ് സിയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ  ssc.nic.in സന്ദർശിക്കാം. 


ദില്ലി: വിവിധ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ച് (Staff Selection Commission) സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ. കമ്പൈൻഡ് ഹയർസെക്കണ്ടറി ലെവൽ എക്സാം, ഹെഡ് കോൺസ്റ്റബിൾ, മൾട്ടി ടാസ്കിം​ഗ്സ്റ്റാഫ് എന്നീ പരീക്ഷകളുടെ തീയതിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പരീക്ഷാർത്ഥികൾക്ക് എസ് എസ് സിയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ  ssc.nic.in സന്ദർശിക്കാം. 

കമ്പൈൻഡ് ഹയർസെക്കണ്ടറി ലെവൽ പരീക്ഷ (10+2) 2021 ടയർ 2 സെപ്റ്റംബർ 18നാണ് നടക്കുക
ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) ദില്ലി പൊലീസ് പരീക്ഷ ഒക്ടോബർ 10 മുതൽ ഒക്ടോബർ 20 തീയതികളിൽ നടക്കും.
മൾട്ടി ടാസ്കിം​ഗ് (നോൺ ടെക്നിക്കൽ) സ്റ്റാഫ്, ഹവൽദാർ പരീക്ഷ 2021 പേപ്പർ 2 നവംബർ 6 ന് നടക്കും.

ഐ.ടി ഓഫീസർ ഒഴിവ്
തദ്ദേശ സ്വയംഭരണ (നഗരം) വകുപ്പിൽ, അയ്യൻകാളി നഗര തൊഴിലുറപ്പ് സെല്ലിൽ ഒരു വർഷ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ ഐ.ടി ഓഫീസർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യാഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്ന് റഗുലർ കോഴ്‌സ് വഴി ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) / ബി.ടെക് (ഐടി) അല്ലെങ്കിൽ എം.സി.എ/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഐ.ടി മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം വേണം.  പ്രായപരിധി 45 വയസ്. 36,000 രൂപയാണ് പ്രതിമാസ ശമ്പളം. അപേക്ഷകൾ auegskerala@gmail.com  എന്ന ഇ-മെയിൽ വിലാസത്തിൽ ഓഗസ്റ്റ് വൈകിട്ട് അഞ്ചിനു മുമ്പ് അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോമും മറ്റ് വിശദാംശങ്ങളും www.urban.lsgkerala.gov.in ൽ ലഭിക്കും.

മുഹ്‌റം അവധി: ഇന്റര്‍വ്യൂ തിയ്യതി മാറ്റി
പൂജപ്പുര സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി) തസ്തികയിലേക്കുള്ള കരാര്‍ നിമയനത്തിന്റെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ തീയ്യതി മാറ്റി. ആഗസ്റ്റ് ഒന്‍പതിന് തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ ആഗസ്റ്റ് പത്തിന് രാവിലെ പതിനൊന്ന് മണിയിലേക്ക് മാറ്റിയതായി കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

PREV
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം