പത്താംക്ലാസ് പൊതു പ്രാഥമിക പരീക്ഷ; ഹാജരാകാൻ സാധിക്കാത്തവർക്ക് മാത്രം അഞ്ചാം ഘട്ടം പരീക്ഷ ജൂലൈ 3 ന്

Web Desk   | Asianet News
Published : Jun 12, 2021, 05:39 PM ISTUpdated : Jun 12, 2021, 05:41 PM IST
പത്താംക്ലാസ് പൊതു പ്രാഥമിക പരീക്ഷ; ഹാജരാകാൻ സാധിക്കാത്തവർക്ക് മാത്രം അഞ്ചാം ഘട്ടം പരീക്ഷ ജൂലൈ 3 ന്

Synopsis

അഡ്മിഷൻ ടിക്കറ്റുകൾ 2021 ജൂൺ 15 മുതൽ ഈ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാകുന്നതാണ്. 

തിരുവനന്തപുരം: 10-ാം ക്ലാസുവരെ അടിസ്ഥാന യോഗ്യതയുള്ള തസ്തികകൾക്കു നാലുഘട്ടങ്ങളിലായി നടത്തിയ പൊതുപ്രാഥമിക പരീക്ഷയ്ക്ക് കമ്മീഷൻ ഉത്തരവായിട്ടുള്ള നിശ്ചിത കാരണങ്ങളാൽ ഹാജരാകാത്ത ഉദ്യോഗാർത്ഥികളിൽ 2021 മാർച്ച് 15 വരെ ആവശ്യമായ രേഖകൾ സഹിതം (അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് മുതലായവ) അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കു വേണ്ടി മാത്രമായി 2021 ജൂലായ് 3ന് അഞ്ചാംഘട്ട പരീക്ഷ നടത്തുന്നു. 

അഡ്മിഷൻ ടിക്കറ്റുകൾ 2021 ജൂൺ 15 മുതൽ ഈ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാകുന്നതാണ്. 2021 ജൂൺ 25 വരെ അഡ്മിഷൻ ടിക്കറ്റ് ലഭിക്കാത്തവർ 9446445483, 0471-2546260, 0471-2546246 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്. 2021 മാർച്ച് 15ന് ശേഷം ലഭിച്ച അപേക്ഷകൾ, മതിയായ രേഖകൾ ഹാജരാക്കാത്ത അപേക്ഷകൾ എന്നിവ നിരുപാധികം നിരസിച്ചതിനാൽ ഇവർക്ക് പ്രത്യേക അറിയിപ്പ് നൽകുന്നതല്ല.

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ