കലാകാരൻമാർക്ക് ധനസഹായം; 30000 പേർക്ക് കൂടി ആശ്വാസധനമായി 1000 രൂപ വീതം നൽകാൻ തീരുമാനം

By Web TeamFirst Published Nov 5, 2020, 8:44 AM IST
Highlights

30000 പേർക്കു കൂടി ആശ്വാസധനമായി 1,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വിതരണം ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 
 

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതും ഇതുവരെ മറ്റു ധനസഹായങ്ങൾ ലഭിച്ചിട്ടില്ലാത്തതുമായ,  കലാകാരന്മാരും കലാകാരികളുമായ 30000 പേർക്കു കൂടി ആശ്വാസധനമായി 1,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വിതരണം ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

കോവിഡ്- 19 മൂലം പ്രതിസന്ധിയിലായ വിവിധ രംഗങ്ങളിലെ  കലാകാരരെയും കലാകാരികളെയും സഹായിക്കാൻ സാംസ്‌കാരിക വകുപ്പ് പരമാവധി പ്രവർത്തനങ്ങൾ നടത്തുകയാണ്. സാംസ്‌കാരിക വകുപ്പ് നൽകുന്ന 1500 രൂപയുടെ പെൻഷനും സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിയിൽ നിന്നുള്ള 3000 രൂപയുടെ പെൻഷനും കോവിഡ് മൂലമുണ്ടായ പ്രതിസന്ധി ഘട്ടത്തിൽ  മുൻകൂറായി നൽകി. ഒരു പെൻഷനും ലഭിക്കാത്ത 32000 കലാകാരന്മാർക്കും കലാകാരികൾക്കും ഇതിനകം  2000 രൂപ വീതം ധനസഹായം നൽകിയിട്ടുണ്ട്.  6.50 കോടി രൂപ ഇതിനായി ചെലവഴിച്ചു. എന്നാൽ ഒരു ധനസഹായവും ലഭിക്കാത്ത 30000 പേർക്കാണ് 1000 രൂപ വീതം നൽകുക. ഇതിനായി മൂന്ന് കോടി രൂപ ചെലവഴിക്കും.

click me!