കൊവിഡ് പോസിറ്റീവാണോ? പരീക്ഷയെഴുതാനാകില്ലെന്ന് സങ്കടപ്പെടേണ്ട; ​അവസരമൊരുക്കി മാർ​ഗനിർദ്ദേശങ്ങളുമായി പിഎസ്‍സി

By Web TeamFirst Published Nov 4, 2020, 3:20 PM IST
Highlights

പ്രത്യേക ക്രമീകരണങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിലേക്ക് പ്രത്യേക മാനദണ്ഡങ്ങളും പിഎസ് സി പുറത്തിറക്കിയിട്ടുണ്ട്.

തിരുവനന്തപുരം: കൊവിഡ്  പശ്ചാത്തലത്തിൽ മാറ്റിവച്ച പരീക്ഷകളെല്ലാം ഒന്നിന് പിറകെ ഒന്നായി നടത്താനുള്ള തീരുമാനത്തിലാണ് പിഎസ്‍സി. കൊവിഡ് പോസിറ്റീവായ വിദ്യാർത്ഥികൾക്കും പരീക്ഷയെഴുതാനുള്ള സാഹചര്യം തയ്യാറാക്കി നൽകിയിരിക്കുകയാണ് പിഎസ്‍സി. പ്രത്യേക ക്രമീകരണങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിലേക്ക് പ്രത്യേക മാനദണ്ഡങ്ങളും പിഎസ് സി പുറത്തിറക്കിയിട്ടുണ്ട്.

1. ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം jointce.psc@kerala.gov.in വിലാസത്തിൽ മുൻകൂട്ടി അപേക്ഷ നൽകണം.
2. പരീക്ഷ എഴുതുവാൻ അനുവദിച്ചുകൊണ്ടുള്ള ആരോഗ്യ വകുപ്പിന്റെ സമ്മതപത്രം, കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. 
3. ഉദ്യോഗാർഥികൾ ആരോഗ്യ പ്രവർത്തകനൊപ്പം മെഡിക്കൽ ആംബുലൻസിൽ എത്തിയാൽ മാത്രമേ പരീക്ഷ എഴുതാൻ അനുവദിക്കൂ.
4. കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ സൗകര്യപ്രദമായ സ്ഥലത്ത് ആംബുലൻസിൽ ഇരുന്ന് പരീക്ഷ എഴുതണം. 
5. ഉദ്യോഗാർഥിയെ തിരിച്ചറിയുന്നതിനായി  ഹാൾ ടിക്കറ്റിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രവും ഹാജരാക്കണം.

അതുപോലെ തന്ന ക്വാറന്റൈനിൽ കഴിയുന്ന ഉദ്യോ​ഗാർത്ഥികൾ അത് സംബന്ധിച്ച വെളളപേപ്പറിൽ സത്യവാങ്മൂലം ചീഫ് സൂപ്രണ്ടിന് നൽകേണ്ടതാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പരീക്ഷ എഴുതാൻ എത്തുന്നവർ പരീക്ഷ കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിൽ തിരികെ പോകുമെന്ന സത്യവാങ്മൂലം കേരള പബ്ലിക് സർവ്വീസ് കമ്മീഷന് നൽകേണ്ടതാണ്. ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന ഉദ്യോ​ഗാർത്ഥികൾ കൊവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച് ​ഗവൺമെന്റ് നൽകിയിട്ടുള്ള എല്ലാ നിർദ്ദേശങ്ങളും കൃത്യമായും പാലിക്കേണ്ടതാണ്. 

 

click me!